Web Desk

പാനൂര്‍

August 07, 2020, 10:49 am

ക്വാറന്റീനിൽ കഴിയവേ ആത്മഹത്യാ ശ്രമം, പൊട്ടി താഴേക്ക്; നേരിയ ചലനം കണ്ട് രക്ഷകനായി എസ്‌ഐ

Janayugom Online

ക്വാറന്റീനില്‍ കഴിയവേ ആത്മഹത്യക്ക് ശ്രമിച്ച വ്യക്തിക്ക് രക്ഷകനായി പാനൂര്‍ പ്രിൻസിപ്പല്‍ എസ്ഐ കെ.വി ഗണേശൻ. തൂങ്ങി മരിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് എസ്ഐ സംഭവ സ്ഥലത്തെത്തിയത്. എന്നാല്‍, ആത്മഹത്യയ്ക്ക് ശ്രമിച്ച വ്യക്തിയില്‍ ജീവൻ ബാക്കിയുണ്ടെന്ന് ബോധ്യപ്പെട്ടതോടെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പാഞ്ഞിപ്പാലം സ്വദേശി വീട്ടില്‍ ക്വാറന്റീനിലായിരുന്നു. രാവിലെ ഭക്ഷണവുമായി എത്തിയ അമ്മയാണ് കഴുത്തില്‍ കുരുക്ക് കെട്ടിയ നിലയില്‍ താഴെ വീണ മകനെ കണ്ടത്. ഉടൻ തന്നെ അയല്‍വാസികളെ വിവരം അറിയിച്ചു. ഇവര്‍ വിളിച്ചു പറഞ്ഞത് അനുസരിച്ചാണ് സംഭവ സ്ഥലത്ത് എസ്ഐ എത്തിയത്.

കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ശരീരം കിടന്നിരുന്നത്. നടപടിക്രമത്തിന്റെ ഭാഗമായി മൊബൈലില്‍ ചിത്രം പകര്‍ത്തുന്നതിനിടെയാണ് വസ്ത്രത്തില്‍ നേരിയ ചലനം കണ്ടത്. പിന്നീട് ഒരു നിമിഷം പോലും പാഴാക്കാതെ എസ്ഐ രക്ഷകനായി മാറി.

ശ്വാസകോശം സാധാരണ നിലയിലാകുന്നതു വരെ നെഞ്ചില്‍ കൈപ്പത്തി അമര്‍ത്തി സിപിആര്‍ നല്‍കി. പിന്നീട് പൊലീസ് വാഹനത്തില്‍ പാനൂര്‍ സിഎച്ച്സിയിലും തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലേക്കും മാറ്റി. ഇയാള്‍ ആരോഗ്യനില തരണം ചെയ്തു. ഇതിന് പിന്നാലെ എസ്ഐയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ പോയി.

ENGLISH SUMMARY: si res­cue man from suicide

YOU MAY ALSO LIKE THIS VIDEO