സൈബീരിയയിലെ സ്വര്‍ണഖനിയില്‍ അണക്കെട്ട് തകര്‍ന്ന് 13 മരണം

Web Desk
Posted on October 19, 2019, 2:52 pm

മോസ്‌കോ; സൈബീരിയന്‍ നഗരമായ ക്രാസ്‌നോയാര്‍സ്‌കിന് സമീപമുള്ള ഒരു സ്വര്‍ണഖനിക്ക് സമീപം അണക്കെട്ട് തകര്‍ന്ന് 13 പേര്‍ മരിച്ചു. കനത്ത മഴയാണ് അണ തകരാന്‍ കാരണമായത്.

അണക്കെട്ട് തകര്‍ന്നതോടെ ഖനിയിലേക്ക് വെള്ളം കയറി ഇവിടെ ജോലി ചെയ്തു കൊണ്ടിരുന്നവര്‍ അപകടത്തില്‍ പെടുകയായിരുന്നു. പതിനാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റഷ്യന്‍ ആരോഗ്യമന്ത്രി അറിയിച്ചു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.

സ്വര്‍ണഖനിയിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.