Web Desk

ചാവക്കാട്

June 02, 2021, 8:59 am

ചാവക്കാട് മൂന്ന് സഹോദരങ്ങള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു

Janayugom Online

ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. ചാവക്കാട് വട്ടേക്കാട് കബീര്‍ (54), കുഞ്ഞുമോള്‍ (68), ഖാദര്‍മോന്‍ (72) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കബീറാണ് ആദ്യം മരിച്ചത്. ചൊവ്വാഴ്ച രാവിലെ കുഞ്ഞുമോളും വൈകുന്നേരത്തോടെ ഖാദര്‍മോനും മരണത്തിനു കീഴടങ്ങി.

കുഞ്ഞുമോള്‍ക്കാണ് ആദ്യം വെെറസ് ബാധ സ്ഥിരീകരിക്കുന്നത്. ഉടന്‍ തന്നെ ഡൊമിസിലറി കെയര്‍ സെന്ററിലും പിന്നീട് ചാവക്കാട് താലൂക്ക് ആശുപത്രിയിലും ഇവരെ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിനിടെ രോഗം സ്ഥിരീകരിച്ച ഖാദര്‍മോനെയും മെഡിക്കല്‍ കോളിജില്‍ ചികിത്സ തേടിയിരുന്നു. .നെഞ്ചുവേദനയെ തുടര്‍ന്നാണ് കബീര്‍ മരിച്ചത്. അദ്ദേഹത്തിന് മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധ കണ്ടെത്തിയത്.

Eng­lish sum­ma­ry: Sib­lings died due to covid
You may also like this video;