16 April 2024, Tuesday

Related news

August 30, 2022
July 20, 2022
June 26, 2022
June 16, 2022
June 13, 2022
June 10, 2022
June 9, 2022
June 7, 2022
June 3, 2022
June 1, 2022

സിദ്ദു മൂസാവാല കൊലപാതകം: നാല് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനിടെ രണ്ട് പ്രതികള്‍ കൊല്ലപ്പെട്ടു

Janayugom Webdesk
July 20, 2022 6:19 pm

പഞ്ചാബിലെ ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസാവാലയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഗുണ്ടകളായ ജഗ്രുപ് സിങ് രൂപയും മൻപ്രീത് സിങ്ങും (മന്നു കുസ്സ) പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. അമൃത്സറില്‍വച്ചുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് വിവരം. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു വാർത്താ ചാനലിന്റെ ക്യാമറാമാന് വലതു കാലിൽ വെടിയേറ്റു. ഏറ്റുമുട്ടല്‍ ആരംഭിച്ച് കുറച്ച് സമയം പിന്നിട്ടപ്പോഴേയ്ക്കും ജഗ്രൂപ്പ് കൊല്ലപ്പെട്ടു. എന്നാല്‍ നാല് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ നാല് മണിയോടെയാണ് മന്‍പ്രീത് സിങ്ങ് കൊല്ലപ്പെട്ടത്. അമൃത്സറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഭാക്ന ഗ്രാമത്തില്‍വച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു എകെ-47 തോക്ക്, നിരവധി തിരകള്‍ എന്നിവ സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തി.
ഉച്ചയോടെയാണ് ഇവരെ പിടികൂടിയത്. സംഘത്തില്‍പ്പെട്ട ദീപക് മുണ്ടി എന്നയാള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. സിദ്ദു മൂസവാല (ശുഭ്ദീപ് സിങ് സിദ്ദു28) മേയ് 29ന് പഞ്ചാബിലെ മാൻസ ജില്ലയിലെ മൂസ ഗ്രാമത്തിന് സമീപമാണ് വെടിയേറ്റ് മരിച്ചത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാതലവൻ ഗോൾഡി ബ്രാർ (സതീന്ദർജിത് സിങ്) ഫെയ്‌സ്ബുക് പോസ്റ്റിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Eng­lish Sum­ma­ry: Sid­dhu Moo­sawala mur­der: Two accused were killed in a four-hour long encounter

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.