March 23, 2023 Thursday

Related news

February 12, 2023
February 7, 2023
August 19, 2022
June 16, 2022
April 26, 2022
March 22, 2022
January 25, 2022
September 17, 2020
August 4, 2020
August 1, 2020

നടിയെ ആക്രമിച്ച കേസ്: സിദ്ദിഖിന്റേയും ബിന്ദു പണിക്കരുടേയും സാക്ഷിവിസ്താരം മാറ്റിവെച്ചു

Janayugom Webdesk
കൊച്ചി
March 7, 2020 1:58 pm

നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖിന്റേയും നടി ബിന്ദു പണിക്കരുടേയും സാക്ഷിവിസ്താരം മാറ്റിവെച്ചു. പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിവെച്ചത്. ബിന്ദു പണിക്കരെ തിങ്കളാഴ്ച വിസ്തരിക്കും.

സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് കോടതി അറിയിച്ചു. നടി ഭാമയുടെ സാക്ഷി വിസ്താരവും ഇന്നലെ മാറ്റിവെച്ചിരുന്നു. മൊഴി നല്‍കാനായി ഭാമ ഇന്നലെ കൊച്ചിയിലെ കോടതിയില്‍ എത്തിയിരുന്നെങ്കിലും പ്രോസിക്യൂഷന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിയത്.

ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന മുന്‍ വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്ന് പ്രൊസിക്യൂഷന്‍ മൊഴിയെടുക്കുന്നത്.

Eng­lish sum­ma­ry: Sid­dique, Bindu Pan­ick­er post­pone wit­ness hearing

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.