Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

ചെന്നൈ

July 18, 2021, 6:23 pm

നടന്‍ സിദ്ധാര്‍ത്ഥ് മരിച്ചെന്ന് വ്യാജ വീഡിയോ: സാരമില്ലെന്ന് യൂട്യൂബ്

Janayugom Online

വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിലെ വ്യാജ മരണവാർത്ത ചൂണ്ടിക്കാട്ടിയിട്ടും യൂട്യൂബ് അധികൃതർ നിസ്സാരമായി തള്ളിക്കളഞ്ഞതായി പ്രശസ്ത നടൻ സിദ്ധാർത്ഥ്.

കുറച്ചുവർഷങ്ങൾക്കുമുമ്പ് യൂട്യൂബിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് നടൻ സിദ്ധാർത്ഥിന്റെ മരണവാർത്ത വന്നത്. ചെറുപ്രായത്തിൽ മരിച്ചു പോയ അഭിനേതാക്കളെക്കുറിച്ചാണ് വീഡിയോയിൽ ഇന്നും സിനിമാ മേഖലയിൽ സജീവമായ സിദ്ധാർത്ഥിന്റെ മരണവാർത്തയും വന്നത്.

താൻ ഇത് യൂട്യൂബിനെ അറിയിച്ചുവെന്നും എന്നാൽ അവരുടെ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നുവെന്നും സിദ്ധാർത്ഥ് പറയുന്നു. ചെറിയ പ്രായത്തിൽ മരിച്ച പത്ത് തെന്നിന്ത്യൻ താരങ്ങളെക്കുറിച്ചായിരുന്നു വീഡിയോ. സൗന്ദര്യ, സിദ്ധാർത്ഥ്, ആരതി അഗർവാൾ എന്നിവരുടെ ചിത്രങ്ങളായിരുന്നു വീഡിയോയുടെ തംബ്നെയിലിലുണ്ടായിരുന്നത്. സൗന്ദര്യയും ആരതിയും അന്തരിച്ച താരങ്ങളാണ്.

ഞാൻ ഈ വീഡിയോയെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ യൂട്യൂബിനെ അറിയിച്ചിരുന്നു. ക്ഷമിക്കണം, ഈ വീഡിയോയിൽ പ്രശ്നങ്ങളൊന്നും തോന്നുന്നില്ലെന്നായിരുന്നു അവരുടെ മറുപടിയെന്നും സിദ്ധാർത്ഥ് പറയുന്നു. മൂന്ന് വർഷം മുമ്പത്തെ ഒരു വീഡിയോയാണിത്. അപ്പോൾ തന്നെ താൻ ശ്രദ്ധിച്ചിരുന്നുവെന്നും സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു. താരത്തിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

അജയ് ഭൂപതി സംവിധാനം ചെയ്യുന്ന മഹാ സമുദ്രം ആണ് തിരിച്ചുവരവ് സിനിമ. അനു ഇമ്മാനുവലും അഥിതി റാവു ഹയാദിരിയുമായാണ് മറ്റ് താരങ്ങൾ. ഇന്ത്യൻ 2,നവരസ, ഷെയ്ത്താൻ കാ ബച്ച, ടക്കർ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.

Eng­lish Sum­ma­ry: Sid­harth says he report­ed video claim­ing he’s dead; Youtube says no problem

You may like this video also