15 October 2024, Tuesday
KSFE Galaxy Chits Banner 2

സിദ്ദു മൂസാവാല വധക്കേസ്: ഗുണ്ടാതലവൻ ലോറന്‍സ് ബിഷ്ണോയിയെ കസ്റ്റഡിയിൽ വിട്ടു

Janayugom Webdesk
June 15, 2022 12:50 pm

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസാവാല കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ലോറന്‍സ് ബിഷ്ണോയിയെ പഞ്ചാബ് കോടതി ഏഴ് ദിവസത്തെ റിമാൻഡ് കസ്റ്റഡിയിൽ വിട്ടു. കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയാണ് മാന്‍സയില്‍ നിന്ന് മൊഹാലിയിലേക്ക് ബിഷ്ണോയിയെ കൊണ്ടുപോയത്. സുരക്ഷയ്ക്കായി ബുള്ളറ്റ് പ്രൂഫ് വാഹനമാണ് പഞ്ചാബ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഡല്‍ഹി പൊലീസില്‍ നിന്ന് ട്രാന്‍സിറ്റ് റിമാന്‍ഡ് കിട്ടിയ ശേഷം, പഞ്ചാബ് പൊലീസ് ലോറന്‍സ് ബിഷ്ണോയിയെ ഇന്ന് പുലര്‍ച്ചെ മാന്‍സയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ലോറന്‍സ് ബിഷ്ണോയിയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: Sid­hu Moo­sawala mur­der case: Goon­da leader Lawrence Bish­noi released from custody

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.