Web Desk

തിരുവനന്തപുരം

July 21, 2021, 10:46 pm

സിക്കവൈറസ് ബാധ നിയന്ത്രണവിധേയമാകുന്നു

Janayugom Online

കോവിഡിനു പിന്നാലെ തലസ്ഥാന ജില്ലയിൽ റിപ്പോർട്ടു ചെയ്ത സിക്കവൈറസ് ബാധ നിയന്ത്രണവിധേയമാകുന്നു. ഇന്നലെ പുതുതായി റിപ്പോർട്ടുചെയ്ത മൂന്നു പേർ ഉൾപ്പെടെ ആകെ അഞ്ചുപേർ മാത്രമാണ് നിലവിൽ രോഗികളായുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 37ഉം 26ഉം വയസുള്ള തിരുവനന്തപുരം ആനയറ സ്വദേശികൾക്കും 25 വയസുള്ള പേട്ട സ്വദേശിനിക്കുമാണ് ഇന്നലെ സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

Eng­lish sum­ma­ry; sika-virus-under-controll

You may also like this video;