Site iconSite icon Janayugom Online

യുഎസില്‍ സിഖ് വംശജനെ തട്ടിക്കൊണ്ടുപോയി

യുഎസിലെ കാലിഫോർണിയയിൽ സിഖ് വംശജനെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. അവതാർ സിങ് (57) എന്നയാളെയാണ് സാൻ ജോക്വിൻ കൗണ്ടിയിലുള്ള ഗുരുദ്വാര പരിസരത്ത് നിന്ന് കാണാതായത്. ഫെബ്രുവരി 17നാണ് സംഭവം. മൂന്ന് പേർ ചേർന്ന് ഇദ്ദേഹത്തെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഗുരുദ്വാരയിൽ പാചകക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. കാണാതാകുമ്പോൾ പരമ്പരാഗത സിഖ് വസ്ത്രങ്ങളാണ് അവതാര്‍ സിങ് ധരിച്ചിരുന്നത്. അന്വേഷണം തുടരുകയാണെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും മറ്റ് ഭീഷണികളില്ലെന്നും പൊലീസ് അറിയിച്ചു. 

Exit mobile version