24 April 2024, Wednesday

ഈ നാട്ടിൽ ചെന്നാൽ ഒരു കുപ്പിവെള്ളംപോലും കിട്ടില്ല..

Janayugom Webdesk
ഗാങ്​ടോക്ക്​
October 5, 2021 5:24 pm

സംസ്ഥാനത്ത്​ കുപ്പിവെള്ളം നിരോധിക്കാനൊരുങ്ങി സിക്കിം സർക്കാർ. ജനുവരി ഒന്ന്​ മുതൽ സംസ്ഥാനത്ത്​ കുപ്പിവെള്ളം വിൽക്കില്ല. ശനിയാഴ്ചയാണ്​ മുഖ്യമന്ത്രി പി എസ്​ തമാങ്​ ഇത്​ സംബന്ധിച്ച്​ പ്രഖ്യാപനം നടത്തിയത്​.ശുദ്ധ ജല സമൃദ്ധമാണ്​ സിക്കിം, അതിനാൽ കുപ്പിവെള്ളത്തിന്റെ ആവശ്യം സംസ്ഥാനത്തിനില്ല.

കുപ്പിവെള്ളത്തിന്​ പകരംപരിസ്ഥിതി സൗഹാർദ്ദമായ കുടിവെള്ള സംഭരണികൾ സംസ്ഥാനത്ത്​ കൂടുതൽ ഒരുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നേരത്തെ തന്നെ സിക്കിമിലെ ടൂറിസ്റ്റ്​ കേന്ദ്രങ്ങളിൽ കുപ്പിവെള്ളം വിൽപ്പന നിരോധിച്ചിരുന്നു. പ്ലാസ്റ്റിക്​ മാലിന്യങ്ങളിൽ നിന്ന്​ സംസ്ഥാനത്തെ സംരക്ഷിക്കുക എന്നതാണ്​ സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യം​ വയ്ക്കുന്നത്​.
Eng­lish summary;Sikkim govt pre­pares to ban bot­tled water
You May also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.