Web Desk

കൊച്ചി:

November 30, 2020, 3:56 pm

ഹീലിയയ്ക്ക് 3 ദശലക്ഷം ‍ഡോളർ സിലിക്കൺ വാലി നിക്ഷേപം

Janayugom Online

അമേരിക്കയിൽ നിന്നുള്ള നിയോ, അബ്സ്ട്രാക്ട് വെഞ്ചേഴ്സ്, കെവിൻ ഹാർട്ട്സ് എന്നീ സിലിക്കൺ വാലി കമ്പനികൾ കൊച്ചി സ്വദേശി അശ്വിൻ ശ്രീനിവാസ് സഹസ്ഥാപകനായ സ്റ്റാർട്ടപ്പ് കമ്പനി ഹീലിയയിൽ മൂന്ന് ദശലക്ഷം ‍ഡോളർ മുതൽമുടക്കി. അത്യാധുനിക സുരക്ഷാസംവിധാനങ്ങൾ സംരംഭകസ്ഥാപനങ്ങൾക്ക് നൽകുന്ന യുഎസ്ആസ്ഥാനമായ ഐടികമ്പനിയാണു് ഹീലിയ. സെക്യൂരിറ്റി ക്യാമറാദൃശ്യങ്ങൾ തത്സമയം വിലയിരുത്തി ആവശ്യമായ സുരക്ഷാസ‍ജ്ജീകരണങ്ങൾ നടപ്പാക്കുന്നതിലൂടെ ക്യാമറകളുടെ പ്രവർത്തനം വെറും നിരീക്ഷണത്തിലുപരി സുരക്ഷാവീഴ്ചകൾ മുൻകൂട്ടി പരിഹരിക്കുന്ന സംവിധാനമാണു് അശ്വിൻ ശ്രീനിവാസിന്റെ നേതൃത്വത്തിൽ ഹീലിയ വികസിപ്പിച്ചിരിക്കുന്നതു്.

സ്ഥാപനങ്ങളുടെ സുരക്ഷ കാര്യക്ഷമമാക്കുന്നതിനു പുറമേ മനുഷ്യവിഭവശേഷിയിലുള്ള ആശ്രിതത്വം കുറയ്ക്കുമെന്നതാണു് SAAS പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഈ സോഫ്റ്റ്‍വെയറിന്റെ മേന്മ. ഇതിന്റെ സാദ്ധ്യതകൾ പരിഗണിച്ചാണു സിലിക്കൺവാലി കമ്പനികൾ ഹീലിയയിൽ നിക്ഷേപം ഇറക്കിയിരിക്കുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു. റസ്സൽ കപ്ലാൻ, ഡാനിയേൽ ബെറിയോസ് എന്നിവരാണ് ഹീലിയയുടെ മറ്റ് സഹസ്ഥാപകർ.

ENGLISH SUMMARY:Sil­i­con Val­ley invests $ 3 mil­lion in Helia

YOU MAY ALSO LIKE THIS VIDEO