ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂർ തയ്യാറാക്കിയ

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

September 05, 2021, 5:57 pm

കൊതിയൂറും “സില്‍ക്ക് ടീ പൈ”

Janayugom Online

സില്‍ക്ക് ടീ പൈ

ചേരുവകള്‍
പൈ ബേസ് ചേരുവകള്‍ അളവ്

സൺഫീസ്റ്റ് ഡാർക്ക് ഫാന്‍റസി ചോക്കോ ഫിൽസ് — 2 പാക്കറ്റ്
വെണ്ണ — 2 ടേബിള്‍സ്പൂണ്‍
ഉപ്പ് — 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ് ചേരുവകള്‍ അളവ്

ഫാബെൽ ചോക്കോ ഡെക്ക് മിൽക്ക് ചോക്ലേറ്റ് — 2 പാക്കറ്റ്
വിപ്പ്ഡ് ക്രീം — 1 കപ്പ്‌
CTC മസാല ചായ — 4 സാഷേ
ഇഞ്ചിപ്പൊടി — 0.25 ടീസ്പൂണ്‍
ഗ്രാമ്പൂ പൊടി — 0.25 ടീസ്പൂണ്‍
കുരുമുളകുപൊടി — 0.25 ടീസ്പൂണ്‍
ഏലക്ക പൊടി — 0.25 ടീസ്പൂണ്‍
ഉപ്പ് — 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്കര്‍പോണ്‍ വിപ്പ് ചേരുവകള്‍ അളവ്

മസ്കര്‍പോണ്‍ ചീസ് — 1 കപ്പ്‌
ഓറഞ്ച് മാരമലേഡ് — 0.5 കപ്പ്‌

പാചകവിധി
പൈ ബേസ്

1. സൺഫീസ്റ്റ് ഡാർക്ക് ഫാന്‍റസി കുക്കികൾ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേർത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

2. ഒരു ഡബിള്‍ ബോയിലറിൽ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.

3. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക

4. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്കര്‍പോണ്‍ വിപ്പ്

1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.

2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സിൽക്ക് ടീ ഫില്ലിംഗ് ചേർക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.

3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

 

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

Eng­lish sum­ma­ry; silk tea pie recipie

you may also like this video;