23 April 2024, Tuesday

Related news

April 23, 2024
April 23, 2024
April 22, 2024
April 22, 2024
April 21, 2024
April 20, 2024
April 20, 2024
April 19, 2024
April 19, 2024
April 18, 2024

സംസ്ഥാനത്തിന്റെ ഭാവിക്ക് ഏറ്റവും ഉതകുന്ന പദ്ധതിയാണ് സിൽവർ ലൈൻ: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
March 14, 2022 4:45 pm

കെ റെയിലിന് എതിരായ ആവേശം കൊണ്ട് വരാൻ പ്രതിപക്ഷത്തിന് പോലും കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സിൽവർ ലൈനുമായി ബന്ധപ്പെട്ട പ്രത്യേക ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളം അംഗീകരിച്ച പദ്ധതിയായി മാറിയിരിക്കുകയാണ് കെ റെയില്‍. പദ്ധതികൾക്കായി വായ്പ എടുക്കുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരിച്ചടവിന് 40 വർഷം വരെ കാലയളവ് ഉണ്ട്. പദ്ധതിയില്‍ അസ്വാഭാവികമായി ഒന്നും തന്നെയില്ലെന്ന് മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തിന്റെ ഭാവിക്ക് ഏറ്റവും ഉതകുന്ന പദ്ധതിയാണ് സിൽവർ ലൈൻ. പദ്ധതിയെ അതിനെ എതിർക്കുന്നതിനല്ല, നടപ്പാക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസന കാഴ്ചപ്പാടില്ലാതെയാണ് പദ്ധതിക്കെതിരെ വിമർശനം ഉന്നയിക്കുന്നത്. പശ്ചിമഘട്ടം തകർക്കുമെന്നത് അടിസ്ഥാനരഹിതമാണ്. പരിസ്ഥിതി ദുർബല മേഖലയിലൂടെ കെ റെയിൽ കടന്നു പോകുന്നില്ല. വനത്തിനോട് ചേർന്നാണ് നമ്മുടെ പരിസ്ഥിതി ദുർബല മേഖലകളെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish Summary:Silver Line is the best plan for the future of the state: CM
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.