October 2, 2022 Sunday

Related news

October 1, 2022
June 21, 2022
June 10, 2022
April 19, 2022
April 5, 2022
April 4, 2022
March 30, 2022
March 27, 2022
March 25, 2022
March 23, 2022

സില്‍വര്‍ ലൈന്‍: രണ്ടാം വിമോചന സമരത്തിനാണ് കോപ്പ് കൂട്ടുന്നത്, ആലോചിച്ചിട്ട് വേണമെന്ന് കോടിയേരി

Janayugom Webdesk
March 21, 2022 12:29 pm

സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ പേരില്‍ രണ്ടാം വിമോചന സമരത്തിനാണ് കോപ്പ് കൂട്ടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.കേന്ദ്രമന്ത്രി വി മുരളീധരന്‍,മതമേലദ്യക്ഷന്‍, സാമുദായ നേതാവ് എന്നിവര്‍ സില്‍വര്‍ ലൈന്‍ സമര കേന്ദ്രത്തിലെത്തിയെന്നും 1957- 59 കാലമല്ല, ഇതെന്നും അദ്ദേഹം പറഞ്ഞു.

ആലോചിച്ച് വേണം ഇതൊക്കെ ചെയ്യാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിമാനത്താവളത്തെ എതിര്‍ത്തവരാണ് ഇപ്പോള്‍ എയര്‍ കേരള എന്നും പറഞ്ഞ് വരുന്നത്. സ്ത്രീകല്‍ക്കെതിരായ അതിക്രമം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ സ്ത്രീകളെ പരമാവധി സമര രംഗത്തേക്ക് ഇറക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണം

അതേസമയം, സില്‍വര്‍ അതിരടയാള കല്ലിടലിനെതിരെ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്ന പൊലീസിനെതിരെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് കോടിയേരി വിശദീകരണവുമായി രംഗത്തെത്തിയത്. ഇതിനിടെ, കോണ്‍ഗ്രസ് സമരത്തെ പരിഹസിക്കാനും കോടിയേരി മറന്നില്ല. കോണ്‍ഗ്രസിന്റെ സമരം പരിഹാസ്യമാണെന്ന് കോടിയേരി പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവരുടേതല്ല. മറിച്ച് രാഷ്ട്രീയ സമരമാണിതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു

മാര്‍ക്കറ്റ് വിലയുടെ നാലിരട്ടിയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കുന്നത്. ആളുകളെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാനാണോ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.അതേസമയം, കെ റെയിലിനെതിരായ പ്രതിഷേധത്തെ സംയമനത്തോടെ നേരിടണമെന്ന് ഡിജിപി അനില്‍ കാന്ത് പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനുമുണ്ടാകരുത്. പ്രദേശിക ഭരണകൂടവും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ബോധവത്കരമം നടത്തണം

ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് ഡി ജി പി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സമരക്കാര്‍ക്കെതിരെ പൊലീസ് ബവപ്രയോഗം വിവാദമായ പശ്ചാത്തലത്തിലാണ് ഡി ജി പിയുടെ നിര്‍ദ്ദേശം.അതേസമയം, എന്തെല്ലാം നടപ്പിലാക്കും എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയത്. പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും കടലാസില്‍ ഒതുങ്ങില്ല. സില്‍വര്‍ ലൈന്‍ പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കും. നവകേരള സൃഷ്ടിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

അതിനെ നാടാകെ അനുകൂലിക്കുന്നു. എന്നാല്‍ അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ല എന്ന വിചാരിക്കുന്ന ഒരു ഭാഗം നമ്മുടെ നാട്ടിലുണ്ടെന്ന് കഴിഞ്ഞദിവസം നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു.നാടിന്റെ പുരോഗതിക്ക് തടസം നില്‍ക്കുന്ന ഒരു വിഭാഗമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം മാറുന്നു. ബിജെപിയും അതേ നിലയാണ് സ്വീകരിക്കുന്നത്. കേരളം ഒരിഞ്ചു മുന്നോട്ടുപോകരുതെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. നേരത്തെ അതിന് കുറെ ശ്രമിച്ചതാണ്. ആ ശ്രമം പരാജയപ്പെടുത്തിയാണ് സംസ്ഥാനം പുരോഗതി നേടിയത്. വീണ്ടും ആ ശ്രമം നടത്തുകയാണ്.

ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പ്രഖ്യാപിച്ച എല്ലാ കാര്യങ്ങളും കടലാസില്‍ കിടക്കുന്നതായിരിക്കില്ല. ജനങ്ങളുടെ പിന്തുണയോടെ എല്ലാം പൂര്‍ണമായും നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.കേരളത്തിന്റെ വികസന കാര്യത്തില്‍ പാര്‍ടി നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ വഹിച്ച പങ്ക് പരിശോധിച്ച് 25 വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതിയാണ് മുന്നോട്ട് വെച്ചത്. എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുന്ന കേന്ദ്രനയത്തിന് വ്യത്യസ്ഥമായി, എല്ലാ മേഖലയിലും സര്‍ക്കാര്‍ ഇടപ്പെടുക എന്നതാണ് നവകേരള രേഖ മുന്നോട്ട് വെയ്ക്കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു

Eng­lish Summary:Silver Line: Kodiy­eri says the COPE is rais­ing for the sec­ond lib­er­a­tion struggle

You may also­like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.