Web Desk

May 24, 2021, 11:45 am

പയ്യന്നൂരിലെ യുവാക്കളുടെ കഥ പറയുന്ന സിൻസ് 90s; വെബ് സീരിസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലിസ് ചെയ്തു

Janayugom Online

പയ്യന്നൂരിലെ യുവാക്കളുടെ കഥ പറയുന്ന സിൻസ് 90s എന്ന വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലിസ് ചെയ്തു. ഫോർ ലൈൻ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ അരുൺ അശോക് തിരക്കഥ എഴുതി സംവിധാനം ചെയ്തു പ്രയാൺ വിഷ്ണു
പ്രധാന വേഷത്തിൽ എത്തുന്ന കോമഡി വെബ് സീരിസിന്റെ ക്യാമറ കൈകാര്യം നിർവഹിച്ചിരിക്കുന്ന് നവീൻ ശ്രീറാം, എഡിറ്റിംഗ് രഞ്ജിത്ത് രവീന്ദ്രൻ, മ്യൂസിക് ജയസൂര്യ.

നവാഗതരായ അനീഷ് അരമങ്ങാനം, രാഗേഷ് ബാലകൃഷ്ണൻ , കാസർബാൽ , ചാൾസ് ജോസഫ് , സുരാജ് അശോക്, രമേശ് തമ്പി, വിസ്മയ ശശികുമാർ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നു. ഉടൻ തന്നെ മലയാളത്തിലെ ഒരു പുതിയ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കുന്നതായിരിക്കും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ENGLISH SUMMARY:since 90s, which tells the sto­ry of the youth of Payya­nur; Web Series First Look Poster Released
You may also like this video