Thursday
23 May 2019

ആക്ഷന്‍ രംഗങ്ങളുമായി വിജയ് സേതുപതിയുടെ ‘സിന്ദുബാദ്’ ടീസര്‍

By: Web Desk | Wednesday 13 March 2019 5:02 PM IST


ചെന്നൈ: ‘മക്കള്‍ സെല്‍വന്‍’ വിജയ് സേതുപതി ചിത്രം ‘സിന്ധുബാദ്’ന്റെ ടീസര്‍ യൂട്യൂബില്‍ റിലീസ് ചെയ്തു. ടീസറില്‍ വിജയ് സേതുപതിയുടെ വോയിസ് ഓവറിലൂടെ സംഘട്ടന രംഗങ്ങളും ആക്ഷന്‍ സീനുകളും കാണിക്കുന്നുണ്ട്. അഞ്ജലിയാണ് നായിക. ടീസറിന്റെ മറ്റൊരു പ്രത്യേകത യുവന്‍ ശങ്കര്‍ രാജയുടെ മാസ്സ് പശ്ചാത്തല സംഗീതമാണ്.

യുവന്‍ തന്നെയാണ് ചിത്രത്തില്‍ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. എസ് യു അരുണ്‍ കുമാറാണ് ഈ ആക്ഷന്‍ ത്രില്ലറിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും റൂബെന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. എസ് എന്‍ രാജരാജന്‍, ഷാന്‍ സുദര്‍ശന്‍ എന്നിവരാണ് കെ പ്രൊഡക്ഷന്‍സിന്റെയും വന്‍സന്‍ മൂവീസിന്റെയും ബാനറുകളില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈ വേനലവധി കാലത്ത് ചിത്രം തീയേറ്ററുകളില്‍ എത്തും. മ്യൂസിക്247നാണ് മ്യൂസിക് പാര്‍ട്ണര്‍.

Read this also

അറിയാമോ 22 പ്രാവശ്യം മുഖ്യമന്ത്രിയായ ഒരു നടൻ മലയാളികൾക്ക് സ്വന്തമാണെന്ന്