October 3, 2022 Monday

Related news

September 29, 2022
August 29, 2022
August 27, 2022
August 11, 2022
August 6, 2022
July 27, 2022
July 4, 2022
June 24, 2022
June 5, 2022
January 9, 2022

കുട്ടികളെ ജനിപ്പിക്കൂ, പണം സര്‍ക്കാര്‍ നല്‍കും

Janayugom Webdesk
സിംഗപ്പൂര്‍
October 7, 2020 10:59 am

കോവിഡും സാമ്പത്തിക പ്രതിസന്ധിയും കാരണം ഗര്‍ഭം ധരിക്കാൻ വിമുഖത കാട്ടുന്ന മാതാപിതാക്കള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാൻ ഒരുങ്ങി സിംഗപ്പൂര്‍ സര്‍ക്കാര്‍. കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് കുട്ടികള്‍ തല്‍ക്കാലം വേണ്ടെന്ന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.

ലോകത്തിലെ ഏറ്റവും കുറവ് ജനനനിരക്കുളള രാജ്യമാണ് സിംഗപ്പൂര്‍. 2018 ല്‍ രാജ്യം നേരിട്ടത് എട്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പ്രത്യൂല്‍പ്പാദന നിരക്കായിരുന്നു. ഈ പ്രതിസന്ധി മറിക്കടക്കാൻ സിംഗപ്പൂര്‍ ശ്രമിച്ചു വരുന്നതിനിടെയാണ് ഇത്തരത്തിലൊരു പ്രതിസന്ധിയും കൂടെ നേരിടുന്നത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോകത്തിലെ മറ്റ് രാജ്യങ്ങളെ പോലെ തന്നെ സിംഗപ്പൂരും സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തില്‍ കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് നിരവധി ദമ്പത്തിമാര്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനത്തിന് പിന്നാലെയാണ് സാഹചര്യം സര്‍ക്കാര്‍ മനസ്സിലാക്കുന്നെന്നും സാമ്പത്തിക സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തത്.

ENGLISH SUMMARY: sin­ga­pore govt gives mon­ey to couples

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.