കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ അത്യാവശ്യമല്ലാത്ത സിംഗപ്പൂര്‍ യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ ക്യാബിനറ്റ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, വ്യോമയാനം, പ്രതിരോധം, വാര്‍ത്താ വിതരണ പ്രക്ഷേപണം എന്നീ വകുപ്പു സെക്രട്ടറിമാരും സായുധസേന മെഡിക്കല്‍ സര്‍വ്വീസ് ഡയറക്ടര്‍ ജനറല്‍, വിദേശകാര്യം, ആഭ്യന്തരം, ഐടിബിപി, ആര്‍മി, ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു.
നിലവിലുള്ള സ്‌ക്രീനിംങ് കൂടുതല്‍ ശക്തമാക്കാനും കാഡ്മണ്ഡു, ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന മുഴുവന്‍ യാത്രക്കാരെയും സ്‌ക്രീനിങിനു വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ 21,805 യാത്രക്കാരെ നിരീക്ഷണത്തിനു വിധേയമാക്കി. ഇതിനു പുറമെ 3,97,152 വിമാനയാത്രക്കാരെയും 9,695 കപ്പല്‍ യാത്രക്കാരെയും സ്‌ക്രീനിങിനു വിധേയമാക്കി. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി കൊറോണ വൈറസ് നിരീക്ഷണത്തിൽ ഇനി 142 പേര്‍ മാത്രമാണുള്ളത്. ഇവരില്‍ 137 പേര്‍ വീടുകളിലും അഞ്ചുപേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ENGLISH SUMMARY: Singapore travel should be stop warns by central govt
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.