Web Desk

December 29, 2020, 9:33 pm

അമൃത ഇത്ര തരം താഴരുത്; സൈബര്‍ ലോകത്ത് ചർച്ചയായി അമൃതയുടെ പുതിയ വീഡിയോ

Janayugom Online

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികളുടെ ഇഷ്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. യൂ ട്യൂബ് ചാനലുകളുമായും സ്റ്റേജ് ഷോകളുമായി തിരക്കിലാണ് താരം. തന്റെ പുത്തന്‍ വിശേഷങ്ങള്‍ താരം എപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. പത്തൊമ്പത് വയസിലാണ് അമൃത വിവാഹിതയാകുന്നത്. നടന്‍ ബാലയുമായിട്ടുള്ള കുടുംബ ജീവിതം എന്നാല്‍ അധിക നാള്‍ നീണ്ടു നിന്നില്ല. ജീവിതത്തിലെ അസ്വാരസ്യങ്ങളെ തുടർന്ന് ഇരുവരും വിവാഹമോചനത്തിൽ എത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വിവാഹ മോചനം നേടുന്നത്.

ഇപ്പോഴിതാ അമൃതയുടെ ഒരു പുത്തന്‍ വീഡിയോയാണ് വീണ്ടും ചര്‍ച്ചയാവുന്നത്. മുന്‍പ് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അമൃത തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരെങ്കിലും കണ്ണുരിട്ടിയാല്‍ കരഞ്ഞ് പോകുന്ന കുട്ടിയായിരുന്നു താനെന്നും . എന്നാല്‍ ഇപ്പോള്‍ ഒരാള്‍ എന്നോട് അടുത്ത് വന്നാല്‍ എന്താടീ എന്ന് ചോദിച്ചാല്‍ എന്താടാ എന്ന് ചോദിക്കാന്‍ തനിക്ക് ധൈര്യമുണ്ട് എന്നും അമൃത പറഞ്ഞിട്ടുണ്ട്. കുടുംബവും അനുജത്തി അഭിരാമിയുമാണ് തന്നെ പിന്തുണച്ചിട്ടുള്ളതെന്ന് അമൃത വ്യക്തമാക്കി. അമ്മയെന്ന നിലയിൽ മകൾ പാപ്പുവിനെ കുറിച്ചുള്ള സ്വപ്നങ്ങളും താരം പങ്ക് വച്ചിട്ടുണ്ട്.

ഇപ്പോഴിതാ സിനിമയില്‍ അഭിനയിക്കാനും താല്‍പര്യമുണ്ടെന്നും നല്ല റോളുകൾ കിട്ടിയാൽ ഒരുകൈ നോക്കാമെന്നും പറയുന്നു. അമൃതയ്ക്കെതിരെ നിരവധി പേര്‍ ഇടയ്ക്കിടെ സൈബര്‍ ആക്രമണവുമായി രംഗത്ത് വരാര്‍ ഉണ്ട്. എന്നാൽ സോഷ്യല്‍ മീഡിയ വഴിയുള്ള ആക്രമണങ്ങള്‍ താൻ കാര്യമാക്കാറില്ല എന്നും അമൃത പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗായകനും വോക്കലിസ്റ്റുമായ സാംസൺ സിൽവക്ക് ഒപ്പവുമുള്ള ഒരു വീഡിയോ അമൃത സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിരുന്നു. നിരവധി പേരാണ് ഇതിനെതിരെ വിമര്‍ശനവുമായി എത്തിയത്. ബാല രക്ഷപ്പെട്ടു, ഒരു കോലം കണ്ടോ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.

ENGLISH SUMMARY:Singer amritha suresh lat­est news
You may also like this video