ഗാ​യി​ക ക​നി​ക ക​പൂ​റി​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു

Web Desk

മും​ബൈ

Posted on March 20, 2020, 4:20 pm

ബോ​ളി​വു​ഡ് ഗാ​യി​ക ക​നി​ക ക​പൂ​റി​ന് കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. അ​ടു​ത്തി​ടെ ല​ണ്ട​നി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ ത​നി​ക്ക് പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം പോ​സി​റ്റീ​വാ​യ​തെ​ന്നും ക​നി​ക ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. ഞാ​നും കുടുംബ​വും പൂ​ർ​ണ​മാ​യും സമ്പർക്ക വിലക്കിൽ കഴി​യു​ക​യാ​ണ്. ഞാ​നു​മാ​യി സമ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ല്ലാ​വ​രും മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും ക​നി​ക പ​റ​ഞ്ഞു.

അതേസമയം രാജ്യത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകിച്ചു. രാജസ്ഥാനിൽ ചികിത്സയിലായിരുന്ന ഇറ്റാലിയൻ സ്വദേശിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി. ജയ്പൂരിലെ ഫോര്‍ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആന്‍ഡ്രി കാര്‍ളിയാണ് മരിച്ചത്. ഇയാള്‍ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്.

എന്നാൽ ഇയാൾ രോഗമുക്തി നേടിയിരുന്നെന്നും ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 195 ആയി. ഇതിൽ 163 പേർ ഇന്ത്യൻ പൗരന്മാരും, 32 പേർ വിദേശ പൗരന്മാരുമാണ്. ലോകമാകെ മരണസംഖ്യ 10,000 കടന്നു.

Eng­lish Sum­ma­ry; singer kani­ka kapoor tests pos­i­tive for coro­na virus

YOU MAY ALSO LIKE THIS VIDEO