നോട്ടു നിരോധനം മുതലെടുത്ത് തട്ടിയെടുത്തത് 60 ലക്ഷം: ഗായിക ശിഖ പിടിയില്‍

Web Desk
Posted on January 11, 2019, 2:03 pm

നോട്ടു നിരോധന നടത്തിയ സമയത്ത് 60 ലക്ഷം രൂപ തട്ടിയെടുത്ത ഗായികയും കൂട്ടാളിയും പിടിയിൽ. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൈയില്‍ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ

ഹരിയാന ഗായിക ശിഖ രാഘവ് ആണ് പിടിയിലായത് . പഴയ നോട്ട് മാറ്റിത്തരാമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്നും പണം തട്ടിയെടുത്ത ശേഷം ഇവര്‍ മുങ്ങുകയായിരുന്നു. ഹരിയാനയിലെ സ്റ്റേജ് ഗായികയാണ് ശിഖ രാഘവ്. അറസ്റ്റില്‍ നിന്നും ഒഴിഞ്ഞുമാറി പിടികൊടുക്കാതെ രണ്ട് വര്‍ഷമായി മുങ്ങി നടന്ന ശിഖയെ കുറ്റവാളിയായി സിറ്റി കോടതി പ്രഖ്യാപിച്ചിരുന്നു.

Image result for ഗായിക ശിഖഇവര്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച്‌ സൂചന ലഭിച്ച ഹരിയാന പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു, ബുധനാഴ്ചയാണ് പ്രതി പിടിയിലാകുന്നത്. ഇവരോടൊപ്പം സുഹൃത്ത് പവനും അറസ്റ്റിലായിട്ടുണ്ട്.