സിങ് സഹോദരൻമാർ കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരെന്ന് കോടതി

Web Desk
Posted on November 15, 2019, 3:03 pm

ന്യൂഡൽഹി:റാൻബാക്സി മുന്‍ ഉടമകളായ മാൽവീന്ദർ സിങും സഹോദരൻ ശിവിന്ദർ സിങും കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരെന്ന് സുപ്രീംകോടതി. ജപ്പാൻ കമ്പനി ദയ്ചി സൻക്യോയാണ് കേസ് നൽകിയത്.
ഫോർട്ടിസ് ഹെൽത്ത് കെയറും കോടതിയലക്ഷ്യം നടത്തിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 1,175 കോടി വീതം നൽകിയാൽ സിങ് സഹോദരൻമാർക്ക് ശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കും.
ജപ്പാനിലെ മരുന്ന് നിർമാണ കമ്പനിയായ ദെയ്ച്ചിയാണ് ഇവർക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയത്. കോടതി ഉത്തരവ് മാനിക്കാതെ ഇവരുടെ ഫോർട്ടിസിലെ ഓഹരികൾ മലേഷ്യൻ കമ്പനിയായ ഐഎച്ച്എച്ച് ഗ്രൂപ്പിൽ നിക്ഷേപിച്ചു എന്നാരോപിച്ചായിരുന്നു ഹർജി.