February 3, 2023 Friday

Related news

July 29, 2022
August 15, 2021
May 29, 2021
May 12, 2021
May 12, 2021
May 9, 2021
May 8, 2021
May 8, 2021
April 15, 2021
March 16, 2021

നാളെ മുതല്‍ കോട്ടയം ജില്ലയിൽ ഒറ്റ‑ഇരട്ട അക്ക നമ്പർ നിയന്ത്രണം കർശനം

Janayugom Webdesk
കോട്ടയം
April 26, 2020 4:55 pm

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഓറഞ്ച് മേഖലയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ വാഹന ഗതാഗതം പരിമിതപ്പെടുത്തുന്നതിനായി ഏപ്രിൽ 27 മുതൽ കോട്ടയം ജില്ലയിൽ ഒറ്റ‑ഇരട്ട അക്ക നമ്പർ ക്രമീകരണം കർശനമായി നടപ്പാക്കുന്നു.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്ക നമ്പരിൽ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട അക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ അനുവദിക്കൂ. ഞായറാഴ്ച്ച ഈ നിയന്ത്രണം ബാധകമല്ല.

വനിതകൾ, അംഗപരിമിതർ, ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കുന്നവർ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ, അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യേണ്ടിവരുന്നവർ, അടിയന്തര ജോലിക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാർ, മാധ്യമ പ്രവർത്തകർ, അവശ്യ സേവനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, ബാങ്കുകൾ, എന്നിവർക്ക് ഈ നിയന്ത്രണം ബാധകമല്ല.

Eng­lish Sum­ma­ry: Sin­gle dou­ble dig­it num­ber restric­tions in Kot­tayam district

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.