February 3, 2023 Friday

Related news

October 24, 2020
September 23, 2020
September 10, 2020
September 4, 2020
September 3, 2020
July 27, 2020
July 24, 2020
July 22, 2020
July 17, 2020
July 16, 2020

ചെറുത്തു നിൽപ്പിന്റെ പാഠങ്ങളുമായി ഏകാംഗ നാടകം

Janayugom Webdesk
കോഴിക്കോട്
April 3, 2020 5:18 pm

കൊറോണയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് എത്ര അറിയിപ്പ് നൽകിയിട്ടും പാഠമുൾക്കൊള്ളാത്ത ചിലർ സമൂഹത്തിലുണ്ട്. ഇത്തരത്തിലുള്ളവരെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ഏകാംഗ നാടകം ശ്രദ്ധേയമാകുന്നു. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളറാഫീസിലെ ഇൻസ്പെക്ടിങ്ങ് അസിസ്റ്റന്റ് വി എൻ സന്തോഷ് കുമാറാണ് ‘ചെറുത്തുനിൽപ്’ എന്ന പേരിൽ 10 മിനിറ്റ് നീളമുള്ള ഏകാംഗ നാടകവുമായി കാഴ്ചക്കാർക്ക് മുന്നിലെത്തിയിരിക്കുന്നത്. നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചതിനൊപ്പം അരങ്ങിലെത്തുന്നതും സന്തോഷ് കുമാർ തന്നെ. നാടകാവതരണങ്ങൾക്ക് നിയന്ത്രണങ്ങളുള്ളതുകൊണ്ട് യൂ ട്യൂബിലാണ് നാടകം റിലീസ് ചെയ്തത്. സമൂഹ മാധ്യമങ്ങൾ വഴി വലിയ പ്രചാരണമാണ് ഈ നാടകത്തിന് ലഭിക്കുന്നത്. പ്രേക്ഷകരും അധികൃതരും ഒരുപോലെ നാടകത്തെ അഭിനന്ദിക്കുന്നു.

മൂന്നു കഥാപാത്രങ്ങളാണ് നാടകത്തിലുള്ളത്. കൊറോണ വൈറസിനെതിരായ ബോധവത്ക്കരണം നടത്തുന്നയാൾ, ഗുരു, ശിഷ്യൻ എന്നീ മൂന്നു കഥാപാത്രങ്ങളെയും സന്തോഷ് കുമാർ തന്നെ അവതരിപ്പിക്കുന്നു. ലോക് ഡൗണിൽ സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും അവഗണിക്കുന്ന ചിലരുണ്ട്. മറ്റു ചിലരാവട്ടെ ഈ കാലത്തെ വലിയ ആശങ്കയോടെ കാണുന്നു. ഇരുവിഭാഗത്തെയും അഭിസംബോധന ചെയ്യുന്നതാണ് നാടകം. ഇതിനൊപ്പം താൻ സേവനമനുഷ്ഠിക്കുന്ന ലീഗൽ മെട്രോളജി വകുപ്പിന്റെ നിർദ്ദേശങ്ങൾ പകരുകയും പൂഴ്ത്തി വെപ്പിനും കൃത്രിമ വിലക്കയറ്റത്തിനുമെതിരെ ശക്തമായി ശബ്ദമുയർത്തുകയും ചെയ്യുന്നു നാടകം. മുപ്പത്തഞ്ചോളം നാടകങ്ങളും ഒരു ഷോർട്ട് ഫിലിമും സംവിധാനം ചെയ്ത ഇദ്ദേഹം നിരവധി നാടകങ്ങളുടെ രചന നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്. അകം നാടകം എന്ന പുസ്തകത്തിന് കുഞ്ഞുണ്ണി പുരസ്ക്കാരവും ലഭിച്ചു. കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുകൂടിയായ വി എൻ സന്തോഷ് കുമാർ കൊയിലാണ്ടി മുത്താമ്പി സ്വദേശിയാണ്. അഷ്റഫ് കുരുവട്ടൂർ, യു ടി ശ്രീധരൻ, മെഹബൂബ്, സിദ്ധാർത്ഥ് എസ് എസ് എന്നിവരാണ് നാടകത്തിന്റെ അണിയറയിലുള്ളത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.