6 October 2024, Sunday
KSFE Galaxy Chits Banner 2

യുഎസ് ഓപ്പണ്‍ കലാശപ്പോരിന് സിന്നറും ഡ്രാപ്പറും

Janayugom Webdesk
ന്യൂയോര്‍ക്ക്
September 8, 2024 12:08 pm

ഇറ്റലിയുടെ യാന്നിക് സിന്നറും യുഎസിന്റെ ടെയ്‌ലര്‍ ഫ്രിറ്റ്സും യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഏറ്റുമുട്ടും. ഇരുവരുടെയും ആദ്യ യുഎസ് ഓപ്പണ്‍ ഫൈനലാണിത്. സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ സിന്നര്‍ ബ്രിട്ടീഷ് താരം ജാക്ക് ഡ്രാപ്പറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചാണ് ഫൈനല്‍ ടിക്കറ്റെടുത്തത്. സ്കോര്‍ 7–5, 7–6, 6–2.

മത്സരത്തിനിടെ ഡ്രാപ്പറെ ഛർദ്ദിച്ച് അവശനായിരുന്നു. ഇരുവരും ഒപ്പത്തിനൊപ്പം പൊരുതിയ ആദ്യ രണ്ടു സെറ്റുകളിലും ഡ്രാപ്പർ സിന്നറിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. രണ്ടാം സെറ്റ് ആയപ്പോഴേക്കും മൂന്നു തവണ ഛർദ്ദിച്ച ഡ്രാപ്പർ മത്സരം കൈവിടുകയായിരുന്നു. ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി കന്നി ഗ്രാന്‍ഡ്സ്‌ലാം നേടിയ സിന്നര്‍ക്ക് സീസണിലെ രണ്ടാം ഗ്രാന്‍ഡ് സ്‌ലാമും കന്നി യുഎസ് ഓപ്പണ്‍ കിരീടവുമാണ് മുന്നിലുള്ളത്.
എന്നാല്‍ രണ്ടാം സെമിയില്‍ വാശിയേറിയ പോരാട്ടമാണ് കണ്ടത്. ഫ്രിറ്റ്സ് സ്വന്തം നാട്ടുകാരനായ 20–ാം സീഡായ ഫ്രാൻസസ് ടിഫോയിയെയാണ് മറികടന്നത്. 4–6, 7–5, 4–6, 6–4, 6–1 എന്ന സ്കോറിന് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫ്രിറ്റ്സ് വിജയം നേടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.