14 March 2026, Saturday

Related news

March 10, 2026
March 7, 2026
March 5, 2026
March 4, 2026
February 28, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 21, 2026

എസ്ഐആര്‍: 36,02,435 പേരുടെ ഹിയറിങ് പൂർത്തിയായി

Janayugom Webdesk
തിരുവനന്തപുരം
February 9, 2026 10:50 pm

സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് 36,02,435 പേരുടെ ഹിയറിങ് പ്രക്രിയ പൂർത്തിയായി. ഹിയറിങ്ങിലൂടെ 28,158 പേർ അനർഹരെന്ന് കണ്ടെത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ഇതില്‍ 3,522 പേർ മരിച്ചവരും 1,361 പേർ വിദേശ പൗരത്വം സ്വീകരിച്ചവരും 23,275 പേർ താമസം മാറിയവരുമാണ്. 12നകം സംസ്ഥാനത്തുടനീളം ഹിയറിങ് പ്രക്രിയ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. 

വോട്ടർ പട്ടികയുടെ തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട് ഹിയറിങ് ഉൾപ്പെടെ എല്ലാ നടപടികളും പൂർ‍ത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ മാറി. ഹിയറിങ് നടത്തി പരിശോധന പൂർത്തിയാക്കിയത് 2,56,094 കേസുകളിലാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകളും ആലപ്പുഴക്ക് പിന്നാലെ 100% പൂര്‍ത്തിയാക്കി. മലപ്പുറം കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള തിരുവനന്തപുരത്ത് 4,77,546 കേസുകളിലാണ് ഹിയറിങ് നടത്തിയത്. എറണാകുളം ജില്ലയിൽ 3,93,113 കേസുകളില്‍ ഹിയറിങ് നടത്തി തീർപ്പ് കല്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.