17 January 2026, Saturday

Related news

January 16, 2026
January 15, 2026
January 15, 2026
January 14, 2026
January 12, 2026
January 12, 2026
January 12, 2026
January 8, 2026
January 6, 2026
January 5, 2026

എസ്ഐആർ അവലോകന യോഗം മാറ്റിവയ്ക്കണം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
December 11, 2025 5:41 pm

എസ്ഐആർ പുരോഗതി വിലയിരുത്താനുള്ള രാഷ്ട്രീയ പാർട്ടികളുടെ യോഗം നാളെ വിളിച്ചു കൂട്ടാനുള്ള ചീഫ് ഇലക്ടറൽ ഓഫിസറുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടുന്ന ദിവസം തന്നെ ഇപ്രകാരം ഒരു യോഗം വിളിക്കാനുള്ള അധികൃതരുടെ തീരുമാനം അത്ഭുതമുളവാക്കുന്നതാണെന്ന് ചീഫ് ഇലക്ടറൽ ഓഫിസർക്കുള്ള കത്തിൽ ബിനോയ് വിശ്വം പറഞ്ഞു. 

ഫലം പുറത്തുവരുന്ന നാളെ എല്ലാ രാഷ്ട്രീയ പാർട്ടികളും അതിന്റെ വിശകലനത്തിലും വിലയിരുത്തലിലും വ്യാപൃതമായിരിക്കുമ്പോൾ നേതാക്കന്മാർക്ക് എസ്ഐആർ യോഗത്തിൽ പങ്കെടുക്കാൻ പ്രയാസമായിരിക്കും. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെയും ജനാധിപത്യ പ്രക്രിയയുടെയും മേൽ ഇലക്ഷൻ കമ്മിഷൻ നടത്തുന്ന കടന്നു കയറ്റമായേ ഈ നീക്കത്തെ കാണാൻ കഴിയൂ. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ച് നാളത്തെ യോഗം സൗകര്യപ്രദമായ മറ്റൊരു തീയതിയിലേക്ക് മാറ്റി വയ്ക്കണമെന്നും ബിനോയ് വിശ്വം കത്തിൽ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.