Web Desk

ചെന്നെെ

February 15, 2021, 9:54 pm

അശ്വിന്റെ സെഞ്ചുറി ആഘോഷിച്ച് സിറാജ്; ക്രിക്കറ്റ് ആരാധകരുടെ കെെയ്യടി

Janayugom Online

ഇംഗ്ലണ്ടിനെതിരെ ചെപ്പോക്കില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ സെഞ്ചുറി നേടിയിരുന്നു. ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ മികച്ച ലീഡ് സ്വന്തമാക്കാന്‍ സഹായിച്ചത് ശ്രദ്ധയോടെ ബാറ്റ് വീശിയ വലം കെെയന്‍ സ്പിന്നറുടെ മികച്ച ബാറ്റിംഗ് പ്രകടമാണെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു. ആര്‍ അശ്വിന്‍ തന്‍റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ അത് അശ്വിനേക്കാള്‍ ആഘോഷിച്ചത് നോണ്‍സ്ട്രെെക്കില്‍ നിന്ന യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജാണ്. സ്വന്തം സെഞ്ചുറിയെപോലെ ബാറ്റുയര്‍ത്തി മുഷ്ടിച്ചുരുട്ടി ആകാശത്തേക്ക് ഉയര്‍ന്നുചാടി നിറചിരിയോടെ അശ്വിന്‍റെ അടുത്തെത്തി സിറാജ് ആലിംഗനം ചെയ്തപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ മനസ് കീഴടക്കിയത് സിറാജാണ്. സിറാജിന്റെ ആഘോഷത്തെ ക്രിക്കറ്റ് ലോകം സമൂഹമാധ്യമങ്ങളില്‍ പുകഴ്ത്തി രംഗത്ത് എത്തുകയും ചെയ്തു.

ഇന്ത്യയുടെ അവസാന ബാറ്റ്സ്മാനായി സിറാജ് ക്രീസിലെത്തുമ്പോള്‍ അശ്വിന് തന്‍റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയിലേക്ക് 23 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ മോശം ഷോട്ട് കളിച്ച് പുറത്താവാതെ അശ്വിന് പൂര്‍ണ പിന്തുണ നല്‍കി സിറാജ് ഒപ്പമുണ്ടായിരുന്നു. അശ്വിന്‍ സെഞ്ചുറിയിലെത്തുമ്പോള്‍ 11 പന്തുകള്‍ ഫലപ്രദമായി പ്രതിരോധിച്ച് ഒരു റണ്ണെടുത്തിരുന്നു.

മോയിന്‍ അലിയെ സിക്സടിച്ച് 97ല്‍ എത്തിയ അശ്വിന്‍ പിന്നീട് ബൗണ്ടറിയും നേടിയാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അശ്വിന്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ തന്‍റെ ഷോട്ടുകള്‍ കളിച്ച സിറാജ് രണ്ട് തവണ പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി നായകന്‍ കോലിയെപ്പോലും വിസ്മയിപ്പിക്കുകയും ചെയ്തു. സിറാജ് 21 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു.

അതേസമയം, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വ്യക്തമായ ആധിപത്യം. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംങിസില്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെടുത്തിട്ടുണ്ട്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ടെസ്റ്റ് വിജയിക്കാനായി ഇംഗ്ലണ്ടിന് ഇനി 429 റണ്‍സ് കൂടി വേണം. നേരത്തെ സെഞ്ചുറി നേടിയ ആര്‍ അശ്വിന്റെയും അര്‍ധ സെഞ്ചുറി നേടിയ നായകന്‍ വിരാട് കോലിയുടെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 268 റണ്‍സ് നേടിയിരുന്നു.

Eng­lish sum­ma­ry: Sir­aj cel­e­brates R Ash­win’s century

You may also like this video: