Web Desk

February 13, 2020, 7:47 pm

കൊറോണ ബാധ: ആരെയാണ് നിങ്ങൾ ചതിക്കുന്നത്…കുടുംബത്തെ, സമൂഹത്തെ അല്ലങ്കിൽ നിങ്ങളെ തന്നെയോ?

Janayugom Online

സി സി സ്റ്റീഫനിന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. സിംഗപുരിൽ നിന്നും നാട്ടിലേക്ക് ഇപ്പോൾ യാത്ര വേണ്ട എന്നും, നാട്ടിൽ ചെല്ലുന്നവർ വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും എന്ന ഒരു വാർത്ത ഇന്ന് ഷെയർ ചെയ്തപ്പോൾ കലിപ്പ് കയറിയ ഒരുകൂട്ടത്തെയാണ് കാണാൻ സാധിച്ചത് എന്ന രീതിയിൽ തുടങ്ങുന്ന പോസ്റ്റിൽ വൈറസ് വ്യാപിക്കുന്നതിന് ഇടയാക്കുന്ന സാഹചര്യത്തെയും,മുന്കരുതലുകളെ പറ്റിയും സൂചിപ്പിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപം 

സിംഗപുരിൽ നിന്നും നാട്ടിലേക്ക് ഇപ്പോൾ യാത്ര വേണ്ട എന്നും, നാട്ടിൽ ചെല്ലുന്നവർ വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും എന്ന ഒരു വാർത്ത ഇന്ന് ഷെയർ ചെയ്തപ്പോൾ കലിപ്പ് കയറിയ ഒരുകൂട്ടത്തെയാണ് കാണാൻ സാധിച്ചത്. അതിൻ്റെ കാരണം എന്താണെന്ന് മനസിലാക്കുവാൻ കഴിഞ്ഞില്ല.
ആ വാർത്ത ചിലപ്പോൾ തെറ്റായ ഇൻഫൊർമേഷൻ ആയിരിക്കാം.പക്ഷെ അതിന് ദേഷ്യപെടേണ്ടതായ ആവശ്യമുണ്ടോ !!😲
അല്ലെങ്കിൽ ഭയപ്പെടുത്തുന്ന ഒന്നാണോ quarantine…

സാധാരണ ഹോസ്പിറ്റലുകളിൽ iso­la­tion ചെയ്യുന്നത് പകർച്ചവ്യാധി മറ്റുള്ളവരിലേക്ക് തടയുന്നതിന് രോഗം ഉള്ളവരെയും അല്ലങ്കിൽ രോഗ പ്രതിരോധ ശക്തി കുറഞ്ഞവരെ രോഗം വരുന്നതിൽ നിന്ന് രക്ഷിക്കുന്നതിനും വേണ്ടി ആണ്.

എന്നാൽ Quarantine/medical iso­la­tion ൽ മാറ്റി താമസിപ്പിക്കുന്നവർ രോഗബാധിതർ അല്ല. ഹോസ്പിറ്റലിൽ പോകേണ്ടതും ഇല്ല. എന്നാൽ അവർ രോഗം ഉള്ളവരുമായി ഇടപെട്ടവരും രോഗ സാധ്യത ഉണ്ടെന്ന് സംശയിക്കപ്പെടുന്നവരുമാണ്.
അത് എങ്ങനെ/ആര് എന്ന കാറ്റഗറി തീരുമാനിക്കുന്നത് രാജ്യത്തെ ഹെൽത് ഡിപ്പാർട്ട്മെൻ്റാണ്.അതേ പോലെ ഓരോ
രോഗങ്ങളുടെയും incu­ba­tion peri­od അനുസരിച്ചാവും അതിനുള്ള quar­an­tine ദിവസങ്ങൾ തീരുമാനിക്കുന്നത്.

Incu­ba­tion peri­od എന്നത് ഒരു വ്യക്തിയിൽ രോഗാണു പ്രവേശിക്കുന്നത് മുതൽ രോഗലക്ഷണം കാണിക്കുന്നത് വരെയുള്ള സമയം ആണ്. ( The peri­od between expo­sure to an infec­tion and the appear­ance of the first symp­toms) . Incu­ba­tion peri­od യിൽ ആ വ്യക്തി ഒരു രോഗ ലക്ഷണവും കാണിക്കാൻ സാധ്യതയില്ല.

(ഉദാഹരണത്തിന് ചിക്കൻപോക്സ് കുരു ഒരു വ്യക്തിയുടെ ശരീരത്തിൽ വന്ന് തുടങ്ങുന്നതിന് 1–2 ദിവസം മുൻപ് തന്നെ അയാൾ രോഗം മറ്റുള്ളവരിലേക്ക് പകർത്താൻ സാധ്യത ഉണ്ട് ).

കൊറോണ വൈറസിൻ്റെ incu­ba­tion peri­od 24 ദിവസം ആണ് എന്നതാണ് പുതിയ പഠന റിപോർട്ട്. കൊറോണ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട വ്യക്തികൾ 24 ദിവസം വരെ യാതൊരു ലക്ഷണങ്ങളും കാണിച്ചില്ലയെന്ന് വന്നേക്കാം. അതുകൊണ്ടാണ് കൊറോണ ബാധിത രാജ്യങ്ങളിലെ വ്യക്തികൾ മറ്റു രാജ്യത്ത് ചെല്ലുമ്പോൾ 28 ദിവസം quar­an­tine വേണമെന്ന് പറയുന്നത്. (എന്നാൽ 14 ദിവസം മതി എന്ന് WHO പറഞ്ഞതായി straits times news paper പബ്ലിഷ് ചെയ്തിരുന്നു).

രോഗബാധിതർ സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തെറിക്കുന്ന തുപ്പൽ , രോഗി മൂക്ക് ചീറ്റിയ കൈ കൊണ്ട് തൊടുന്ന സ്ഥലത്ത് മറ്റൊരാൾ തൊടുക (ഉദാഹരണത്തിന്, ബസിലെ ഹാൻഡിൽ ‚ലിഫ്റ്റ് ബട്ടൺ) എന്നിവ വഴി നമ്മൾ അറിയാതെ നമ്മുടെ ഉള്ളിൽ വൈറസ് എത്തപ്പെട്ടേക്കാം.

കൊറോണ ഫാമിലിയിലുള്ള വൈറസ് തടി, പേപ്പർ, പ്ലാസ്റ്റിക്, ഗ്ലാസ്, അലൂമിനിയം എന്നിവയിൽ 4–5 ദിവസം വരെ ഒക്കെ ജീവനോടെ ഇരുന്നേക്കാമെന്നതാണ് റിസേർച്ചേഴ്സ് പറയുന്നത്‌.

രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ബാധിച്ച് കൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ട് പലരുടേയും ശരീരത്തിൽ വൈറസ് എത്തി പെട്ടേക്കാം. അതിന് രോഗബാധിതരുമായി ഇടപെടേണം എന്ന് നിർബന്ധമില്ല.

തിരക്കുള്ള ട്രെയിനിലും ബസിലുമുള്ള യാത്രകൾ virus expo­sure ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.
മാസ്ക് ഉപയോഗിക്കേണമെന്നും കൈകൾ നന്നായി കഴുകേണമെന്നതും hand san­i­tiz­er ഉപയോഗിക്കേണമെന്നും ഒക്കെ പറയുന്നതിൻ്റെ കാരണം അതാണ്.

ചൈനയിൽ പോയി വന്നവർ 14 ദിവസം വീട്ടിനുള്ളിൽ തന്നെ ആയിരിക്കണം എന്ന് സിംഗപ്പുരിൽ ഇപ്പോൾ നിയമം ഉണ്ട്. അത് ലംഘിക്കുന്നവർക്ക് 10,000 ഡോളർ വരെ ഫൈൻ ലഭിച്ചേക്കും. കഴിഞ്ഞ ദിവസം ലീഫ് ഓഫ് ആബ്സൻസിൽ (LOA) ആയിരുന്ന 4 പേർ ജോലിയ്ക്ക് പോയതിനെ തുടർന്ന് Work pass റദ്ദാക്കുകയും ഒരിക്കലും സിംഗപുരിലേക്ക് വരാനുമാകാത്ത വിധം 24 മണിക്കൂറിനുള്ളിൽ തിരികെ രാജ്യത്തേക്ക് അയക്കുകയും ചെയ്തു എന്ന് പറയുമ്പോൾ അതിൻ്റെ ഗൗരവം മനസിലാകുമല്ലോ.

ഈ കാരണങ്ങൾ കൊണ്ടാണ് ടീച്ചറമ്മ ചൈന, സിംഗപ്പുർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നൊക്കെ വരുന്നവർ വീടുകളിൽ തന്നെ ഇരിക്കേണ്ടി വന്നേക്കാം, വൈദ്യസഹായം തേടണം എന്നൊക്കെ പറയുന്നത്. അത് കേരളത്തിൽ ഇനി ആരും രോഗം കൊണ്ട് ചെന്ന് പടർത്തരുത് എന്ന ആഗ്രഹത്തിലാണ്.

നിങ്ങൾ ഇത് വായിക്കുന്നത് ഈ രാജ്യത്തെവിടെയെങ്കിലും ഇരുന്നാണെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്ന് സ്വയം തീരുമാനിക്കുക.
രോഗത്തിന് ഒട്ടും expo­sure ആയിട്ടില്ല എന്ന് നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ നാട്ടിൽ പോകുന്നതിന് യാതൊരു മടിയുടേയും ആവശ്യമില്ല.

എങ്കിലും നിങ്ങളുടെ നാട്ടിലുള്ള കുടുംബത്തേയും ബന്ധുക്കളേയും സ്നേഹിക്കുന്നുണ്ടെങ്കിൽ അധികം യാത്രകൾ ഒഴിവാക്കുക. കുഞ്ഞ് കുട്ടികളിൽ നിന്നും പ്രായമായവരിൽ നിന്നും ഒഴിഞ്ഞ് നില്ക്കുക. പനി, ചുമ എന്നിവ ഉണ്ടെങ്കിൽ മാസ്ക് ധരിക്കുക, എത്രയും വേഗം വൈദ്യസഹായം തേടുക.

പനിയുണ്ടെങ്കിലും കാശ് കൊടുത്താൽ ആരുമറിയാതെ രഹസ്യമാക്കി വയ്ക്കുന്ന എയർപോർട്ട് ഉദ്യോഗസ്ഥരും ഉണ്ടായേക്കാം.പക്ഷെ ആരെയാണ് ചതിക്കുന്നത്.. സ്വയം/കുടുംബത്തെ അല്ലങ്കിൽ സമൂഹത്തെ??

ആരെയും പേടിപ്പിക്കാനല്ല ഇതെഴുതുന്നത്.. മലയാളികൾ എല്ലാവരും നല്ല അറിവുള്ളവരാണ്. എങ്കിലും ആർക്കെങ്കിലും ഉപയോഗപ്പെട്ടാലോ…

Eng­lish sum­ma­ry: sis­sy stephen face­book post

you may also like this video