സിസ്റ്റർ അഭയയുടെ കഴുത്തിൽ നഖം കൊണ്ടുമുറിഞ്ഞ പാടുകൾ ഉണ്ടായിരുന്നുവെന്ന് കേസിലെ ഏഴാം സാക്ഷി വർഗീസ് ചാക്കോ. അഭയകേസിൽ ഇൻക്വസ്റ്റ് നടപടികളുടെ ഭാഗമായി ഫോട്ടോ എടുത്തത് വർഗീസ് ചാക്കോയാണ്. ‘മൃതദേഹത്തിന്റെ നാലുക്ലോസപ്പ് ഫോട്ടോകളെടുക്കുമ്പോൾ അഭയയുടെ കഴുത്തിൽ നഖം കൊണ്ടുമുറിഞ്ഞ പാട് വ്യക്തമായി കാണാമായിരുന്നു. അന്ന് ആകെ പത്തുഫോട്ടോ ആണ് എടുത്തത് അതിൽ സി.ബി.ഐ.കാർക്ക് ആറുപടമേ ലഭിച്ചുളളൂ.
നാലെണ്ണം നഷ്ടപ്പെട്ടിരുന്നു. സാക്ഷിമൊഴി പറയുമ്പോഴും എന്നെ ഫോട്ടോ കാണിച്ചിരുന്നു. ഞാനെടുത്ത നാലുഫോട്ടോകൾ അതിൽ ഉണ്ടായിരുന്നില്ല. അഭയയുടെ മൃതദേഹം വസ്ത്രങ്ങളെല്ലാം മാറ്റി ഒരു പുൽപായയിൽ ഒരു ബെഡ്ഷീറ്റ് ഇട്ട് മൂടി ഇട്ടിരിക്കുകയായിരുന്നു. ഫോട്ടോഗ്രാഫർ ചെല്ലാതെ വേഷം മാറ്റാൻ നിയമമില്ല. തലയുടെ പിറകിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. അത് പോലീസുകാർ ഫോട്ടോ എടുപ്പിച്ചില്ല. മൃതശരീരത്തിന്റെ മുൻഭാഗം മാത്രമേ എടുത്തിട്ടുളളൂ.’ വർഗീസ് ചാക്കോ പറയുന്നു.
കാണാതായ നാലുഫോട്ടോകൾ ഏതെങ്കിലും തരത്തിൽ നശപ്പിക്കപ്പെട്ടതാണോ എന്ന ചോദ്യത്തിന് അങ്ങനെയായിരിക്കണമല്ലോ എന്നാണ് വർഗീസ് ചാക്കോ മറുപടി നൽകിയത്. അഭയയുടെ മരണം കൊലപാതകമാണെന്നാണ് വിശ്വസിക്കുന്നതെന്നും ചാക്കോ പറഞ്ഞു. ആ കുടുംബത്തിന് നീതി ലഭിക്കണം. അഭയയുടെ ആത്മാവിന് ശാന്തി അതുമാത്രമേ താൻ ആഗ്രഹിക്കുന്നുളളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അഭയക്കേസിൽ ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെയാണ് ഏഴാം സാക്ഷിയുടെ വെളിപ്പെടുത്തൽ.
ENGLISH SUMMARY:sister abhaya case witness statement
You may also like this video