Saturday
16 Feb 2019

അഭയ കൊലക്കേസ്: പ്രത്യേക സിബിഐ കോടതി ഇന്ന് പരിഗണിക്കും

By: Web Desk | Tuesday 12 February 2019 9:06 AM IST

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസ് ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുക. ഫാ.തോമസ് എം.കോട്ടൂര്‍, സിസ്റ്റര്‍ സെഫി, െ്രെകംബ്രാഞ്ച് മുന്‍ എസ്.പി. കെ.ടി. മൈക്കിള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നേരത്തേ കേസിലെ രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലെനെ സി.ബി.ഐ കോടതി തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തനാക്കിയിരുന്നു.

നിലവിലെ പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് കേസ് നടപടികള്‍ നിരന്തരമായി മാറ്റി വെയ്ക്കുന്നത്.