സിസ്റ്റര്‍ ലിനിക്ക് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് പരിഗണനയില്‍

Web Desk
Posted on July 02, 2019, 10:41 pm

ന്യൂഡല്‍ഹി: നിപ ബാധിതരെ ശുശ്രൂഷിച്ച് രോഗം പിടിപെട്ട് മരിച്ച നഴ്‌സ് ലിനിക്ക് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് പരിഗണനയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധന്‍ രാജ്യസഭയെ അറിയിച്ചു. സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2001 ലും 2007ലും ബംഗാളിലും 2018,19 വര്‍ഷങ്ങലില്‍ കേരളത്തിലുമാണ് നിപ ബാധയുണ്ടായത്. രോഗബാധ സ്ഥിരീകരിച്ചയുടന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതലുകളെടുത്തിരുന്നു. ഇതിന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ എല്ലാ വിധ സഹായങ്ങളും നല്‍കുകയുണ്ടായെന്ന് മന്ത്രി അറിയിച്ചു.