സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി

Web Desk
Posted on August 07, 2019, 9:42 am

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ പ്രതികാര നടപടിയുമായി സഭ. സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയാണ് സഭയുടെ നടപടി. സഭാ ചട്ടങ്ങള്‍ ലംഘിച്ചതിനും ബിഷപ്പ്​ ഫ്രാ​ങ്കോ മുളക്കലിനെതിരായ കന്യാസ്​ത്രീകളുടെ സമരത്തില്‍ പ​ങ്കെടുത്തതിനുമാണ്  പുറത്താക്കിയത്. എഫ്‌സിസി (ഫ്രാന്‍സിസ്​കന്‍ ക്ലാരിസ്​റ്റ്​) സന്യാസി സമൂഹത്തില്‍ നിന്നാണ് പുറത്താക്കിയത്. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സൂപ്പീരിയര്‍ ജനറല്‍ രേഖാമൂലം അറിയിച്ചു. പത്ത് ദിവസത്തിനകം മഠത്തില്‍ നിന്നും പുറത്തുപോകണമെന്നാണ് സഭ അറിയിച്ചത്.

കന്യാസ്​ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള ഫ്രാ​ങ്കോ മുളക്കലിനെതിരെ കൊച്ചിയില്‍ നടന്ന പ്രത്യക്ഷ സമരത്തില്‍ ഏര്‍പ്പെട്ട വ്യക്തിയായിരുന്നു സിസ്​റ്റര്‍ ലൂസി കളപ്പുര. ഇത്​ അവരെ സഭയുടെ കണ്ണിലെ കരടാക്കിയിരുന്നു. കൂടാതെ, ഫ്രാന്‍സിസ്​കന്‍ ക്ലാരിസ്​റ്റ്​ സന്യാസി സമൂഹത്തിന്‍റെ നിയമപ്രകാരമുള്ള സഭാ വസ്ത്രം അണിയാതെ സഭാ നിയമങ്ങളില്‍ നിന്ന്​ വ്യതിചലിച്ചുവെന്ന കുറ്റവും ചുമത്തിയാണ്​ അവരെ സഭയില്‍ നിന്ന്​ പുറത്താക്കിയത്​.