Web Desk

സംഭല്‍

January 27, 2020, 5:15 pm

പൊലീസ് വേഷത്തിലെത്തി സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്തു

Janayugom Online

പൊലീസ് വേഷത്തിലെത്തിയ സംഘം വീട്ടില്‍ക്കയറി വിളിച്ചിറക്കിക്കൊണ്ടുപോയി സഹോദരിമാരെ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടക്കിയ സംഭവമുണ്ടായത്. പൊലീസ് വേഷം ധരിച്ച് കാറിലെത്തിയ സംഘം വീട്ടില്‍ കയറുകയായിരുന്നു. വീട്ടുകാര്‍ക്ക് വ്യാജ മദ്യമുണ്ടാക്കുന്ന ഇടപാടുണ്ടെന്നും തുടരന്വേഷണത്തിനായി നിങ്ങള്‍ പൊലീസ് സ്‌റ്റേഷനില്‍ വരണമെന്നും ഇവര്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടു.പിന്നീട് പെണ്‍കുട്ടികളെ ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

വീട്ടില്‍ തിരിച്ചെത്തിയ സഹോദരിമാര്‍ വീട്ടുകാരെ വിവരം ധരിപ്പിച്ചു. ബെഹ്‌ജോ പൊലീസ് സ്‌റ്റേഷനില്‍ വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും കോണ്‍സ്റ്റബിള്‍ പോലും വീട്ടിലെത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടികളുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടികളെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി. പ്രതികള്‍ക്കെവിടെനിന്നാണ് പൊലീസ് യൂണീഫോം ലഭിച്ചത് എന്ന കാര്യവും സംഘത്തില്‍ ആരെല്ലാം ഉള്‍പ്പെട്ടു എന്ന കാര്യത്തിലും അന്വേഷണം ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Eng­lish Sum­ma­ry: Sis­ters gang raped by man in police uni­form in up

You may also like this video