ചണ്ഡിഗഡ്: ഇന്ത്യൻ പൗരത്വത്തിനെചൊല്ലി ഏറെ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടയിലാണ് മുഖം നോക്കി ഇവർ ഇന്ത്യക്കാരല്ല നേപ്പാളികളാണെന്ന് പറഞ്ഞ് പാസ്പോർട്ട് നിഷേധിച്ച സംഭവം അരങ്ങേറിയിരിക്കുന്നത്. കാണാൻ നേപ്പാളികളെപ്പോലെയെന്ന വിചിത്രവാദമുയർത്തിയാണ് ചണ്ഡിഗഡ് സ്വദേശികൾക്ക് ഉദ്യോഗസ്ഥർ പാസ്പോർട്ട് നിരോധിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ചണ്ഡിഗഡിലെ പാസ്‌പോർട്ട് ഓഫീസിലേക്ക് പോയപ്പോൾ, മുഖം കണ്ട് ഞങ്ങൾ നേപ്പാളികളാണെന്ന് അധികൃതർ അപേക്ഷയിൽ എഴുതി. ഞങ്ങളുടെ ദേശീയത തെളിയിക്കാൻ അവർ ആവശ്യപ്പെട്ടു. ഞങ്ങൾ ഇക്കാര്യം മന്ത്രി അനിൽ വിജിലിനെ ധരിപ്പിച്ചതിന് ശേഷമാണ് തുടർ നടപടികളിലേക്ക് അധികൃതർ കടന്നത് എന്നാണ് പാസ്പോർട്ട് നിഷേധിക്കപ്പെട്ട പെൺകുട്ടികളിൽ ഒരാൾ പറയുന്നത്.
ഭഗത് ബഹദൂർ എന്നയാളാണ് തന്റെ പെൺമക്കളായ സന്തോഷ്, ഹെന്ന എന്നിവർക്കൊപ്പം ചണ്ഡിഗഡിലെ പാസ്‌പോർട്ട് ഓഫീസിലെത്തിയത്. എന്നാൽ അവർക്ക് പാസ്പോർട്ട് നിരസിക്കുകയും അപേക്ഷകളിൽ, ഇവർ നേപ്പാളികളാണെന്ന് തോന്നുവെന്ന് അധികൃതർ എഴുതുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ അശോക് ശർമ്മ പറഞ്ഞു. ഇക്കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടതോടെ വിഷയത്തിൽ ഇടപ്പെട്ടുവെന്നും പാസ്പോർട്ടുകൾ എത്രയും വേഗം അവരുടെ കൈവശം ലഭ്യമാകുമെന്നും അശോക് ശർമ്മ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.