ഇന്ത്യ ശക്തമായി തിരിച്ചടിക്കും! സൂചനയുമായി ട്രംപ്

Web Desk
Posted on February 23, 2019, 11:17 am

വാഷിംങ്ങ്ടണ്‍: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം അത്യന്തം അപടകരമായ അവസ്ഥിയലാണെന്നും പരിഹരിക്കാന്‍ യു.എസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

“50 ഓളം പേരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്.അതുകൊണ്ടുതന്നെ യുദ്ധസമാനമായ സാഹചര്യം അവസാനിപ്പിക്കാനാണ് യു.എസ് ഇപ്പോൾ ശ്രമിക്കുന്നത്” ട്രംപ്വ്യക്തമാക്കി.

അതേസമയം പുല്‍വാമ ഭീകരാക്രമണത്തെ യു.എന്‍. രക്ഷാസമിതി അപലപിച്ചിരുന്നു.