മലയാളം പാട്ട് പാടി മലയാളികളുൾപ്പെടെ ഏവരേയും അമ്പരപ്പിച്ചിട്ടുള്ള ആളാണ് ധോണിയുടെ മകൾ സിവ. ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണൻ’ എന്ന പാട്ടിലൂടെയാണ് സിവയുടെ മലയാളം പാട്ട് ആദ്യം വൈറലാകുന്നത്. ഇപ്പോഴിതാ വീണ്ടും മലയാളം പാട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് കുഞ്ഞു സിവ. ‘കണ്ടു ഞാന്‍ കണ്ണനെ’ എന്നു തുടങ്ങുന്ന ഗാനവുമായാണ് സിവ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. സിവയുടെ ഈ പാട്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സിവയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മ സാക്ഷിധോണിയാണ് സിവയുടെ പാട്ട് ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.