June 6, 2023 Tuesday

തൊഴിലവകാശ പ്രവർത്തകൻ ശിവകുമാറിന് മൂന്ന് കേസുകളിലും ജാമ്യം

Janayugom Webdesk
ന്യൂഡൽഹി
March 4, 2021 10:29 pm

ദളിത് തൊഴിലവകാശ പ്രവർത്തകൻ ശിവകുമാറിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചു. ഹരിയാനയിലെ സോനിപത് ജില്ലയിലെ പ്രാദേശിക കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് കേസുകളിൽ മാർച്ച് മൂന്ന് ബുധനാഴ്ച ശിവകുമാറിന് ജാമ്യം ലഭിച്ചിരുന്നു, മൂന്നാമത്തെ കേസിലാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരിക്കുന്നത്.മസ്ദൂർ അധികാർ സംഘതൻ യൂണിയൻ പ്രസി‍ഡന്റ് കൂടിയാണ് ശിവകുമാർ. വ്യാവസായിക യൂണിറ്റ് ഉപരോധവുമായി ബന്ധപ്പെട്ട് പൊലീസ് സംഘത്തെ ശിവകുമാറും ദളിത് തൊഴിലവകാശ പ്രവർത്തക നൗ ദീപ് കൗറും കൂട്ടാളികളും ആക്രമിച്ചതായും, മസ്ദൂർ അധികാർ സംഘതൻ അംഗങ്ങൾ ജീവനക്കാരെയും മാനേജ്മെന്റ് അംഗങ്ങളെയും മർദ്ദിച്ചെന്നുമാണ് സോനിപത് പൊലീസ് ആരോപിക്കുന്നത്. സംഘർഷത്തിൽ ഒരു വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും പൊലീസ് അവകാശപ്പെടുന്നു. കൊലപാതകശ്രമം, മോഷണം, കൊള്ളയടിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. 

കുണ്ട്‌ലി വ്യവസായ മേഖലയിലെ തൊഴിലാളികൾക്കിടയിൽ മസ്ദൂർ അധികാർ സംഘതൻ യൂണിയനിൽ പ്രവർത്തിക്കുന്ന 23കാരിയായ നൗ ദീപ് കൗർ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി 1500 തൊഴിലാളികളുമായാണ് ഡിസംബറിൽ അണിചേർന്നത്. ഇതേതുടർന്ന് ഇവരെ ജോലിയിൽനിന്നും പിരിച്ചുവിടുകയും ജനുവരി 12ന് ഇവരെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു.നൗ ദീപിനെ അറസ്റ്റുചെയ്തെന്ന കാര്യം പോലും പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല.

പ്രതിഷേധം ശക്തമായതോടെയാണ് കർണാൽ ജയിലിലുണ്ടെന്ന് പൊലീസ് സമ്മതിച്ചത്. വൈദ്യപരിശോധന നടത്താനോ കോടതിയിൽ ഹാജരാക്കാനോ പൊലീസ് തയ്യാറായില്ലെന്നും ക്രൂരമർദ്ദനത്തിന് ഇരയായെന്നും കൗർ വെളിപ്പെടുത്തിയിരുന്നു.
അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ അനന്തരവൾ മീനാ ഹാരിസ് ട്വീറ്റ് ചെയ്തതോടെ കൗറിന്റെ അറസ്റ്റും പീഡനവും സാമൂഹിക മാധ്യമങ്ങളിൽ സജീവ ചർച്ചയ്ക്കിടയാക്കിയിരുന്നു.
eng­lish summary;Sivakumar has been grant­ed bail in all the three cases
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.