തൊഴിലാളി അവകാശ പ്രവർത്തകൻ ശിവകുമാർ കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാൻ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. ഫരീദാബാദ് ജില്ലാ സെഷൻസ് ജഡ്ജിയാണ് അന്വേഷണം നടത്തുക. ശിവകുമാറിനെതിരെ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെയും ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. ഫെബ്രുവരി 27 ന് സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിനൊപ്പം കോടതിയിൽ ഹാജരാക്കിയ നാല് മെഡിക്കോ-ലീഗൽ റിപ്പോർട്ടുകളും പരിശോധിച്ച ശേഷമാണ് ശിവകുമാറിന്റെ പിതാവ് രാജ്ബീർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് അവ്നിഷ് ജിംഗൻ ഉത്തരവ് പുറപ്പെടുവിച്ചത്.
ഹൈക്കോടതി നിർദ്ദേശപ്രകാരം നടത്തിയ വെെദ്യപരിശോധനയിൽ ശിവകുമാർ കസ്റ്റഡിയിൽ ക്രൂരപീഡനത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു. കുണ്ഡലി വ്യവസായ മേഖല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മസ്ദൂർ അധികാർ സംഘാതൻ എന്ന തൊഴിലാളി കൂട്ടായ്മയുടെ നേതാവാണ് ശിവകുമാർ. ഡൽഹിയിലെ കാർഷിക നിയമ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിലാണ് വനിതാ തൊഴിലാളി നേതാവ് നോദീപ് കൗർ, ശിവകുമാർ തുടങ്ങിയവരെ പൊലീസ് കള്ളക്കേസുകൾ ചുമത്തി അറസ്റ്റ് ചെയ്തത്.
ENGLISH SUMMARY: Sivakumar tortured in custody
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.