ശിവരഞ്ജിത്തിനെയും നസീമിനെയും നുണപരിശോധനയ്ക്ക് വിധേയരാക്കിയേക്കും

Web Desk
Posted on September 08, 2019, 12:25 pm

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് നടത്തി റാങ്ക് പട്ടികയില്‍ ഇടംനേടിയ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും നുണപരിശോധന നടത്തണമെന്ന് െ്രെകംബ്രാഞ്ച്. നുണപരിശോധന ആവശ്യപ്പെട്ട് െ്രെകംബ്രാഞ്ച് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി.

ശിവരഞ്ജിത്തിനെയും നസീമിനെയുംകൊണ്ട് വീണ്ടും പരീക്ഷയെഴുതിപ്പിക്കാനും െ്രെകംബ്രാഞ്ച് നീക്കംനടത്തുന്നുണ്ട്. ചോര്‍ത്തിയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് ജയിലില്‍ വച്ച് ഇരുവരെയുംകൊണ്ട് പരീക്ഷയെഴുതിപ്പിക്കാനാണ് െ്രെകം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.

ഇതിനായി െ്രെകം ബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്‍ സിജെഎം കോടതിയുടെ അനുമതി തേടിയിരുന്നു. കോപ്പിയടിലൂടെ ശിവരഞ്ജിത്ത് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാം റാങ്കും പ്രണവ് രണ്ടാം റാങ്കും നസീം 28ാം റാങ്കുമാണ് നേടിയത്.
ക്രമക്കേട് പുറത്തുവന്നതോടെ പ്രതികളെ പട്ടികയില്‍ നിന്നും പുറത്താക്കിയിരുന്നു. ചോദ്യപേപ്പറുമായിട്ടായിരുന്നു ജയലില്‍ വച്ച് ശിവരഞ്ജിത്തിനെയും നസീമിനെയും െ്രെകം ബ്രാഞ്ച് ചോദ്യം ചെയ്തത്.

ഒരു ചോദ്യത്തിനുപോലും ഉത്തരം പറയാന്‍ കഴിയാഞ്ഞതോടെ പ്രതികള്‍ കോപ്പിയടിച്ചതായി കുറ്റസമ്മതം നടത്തുകയും ചെയ്തു. കോപ്പിയടി സ്ഥരീകരിക്കാനാണ് ജയില്‍ വച്ച് ചോര്‍ത്തിയ അതേ ചോദ്യപേപ്പര്‍വച്ച് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.

YOU MAY LIKE THIS VIDEO ALSO