Web Desk

കൊച്ചി

December 30, 2020, 5:22 pm

ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Janayugom Online

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ എം നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് അപേക്ഷ തള്ളിയിരിക്കുന്നത്. സ്വർണ്ണ കള്ളക്കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ. ശിവശങ്കറിനെതിരെ കൂട്ടുപ്രതികളുടെ ശക്തമായ മൊഴിയും ലഭിച്ചിരിക്കുകയാണ്. ഉന്നത വ്യക്തികൾക്ക് കുറ്റകൃത്യത്തിൽ പങ്കെന്ന് മൊഴികളിൽ പറയുന്നു.

പ്രതികളുടെ രഹസ്യമൊഴിയിലും ഉന്നത വ്യക്തികളുടെ സ്വാധീനം വെളിപ്പെടുത്തിയിരിക്കുകയാണ്. മറ്റു പ്രതികളുടെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്ന ശിവശങ്കറിൻറെ വാദം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് വ്യക്തമാണെന്നും കോടതി ഉത്തരവിൽ പറയുന്നു.

Eng­lish sum­ma­ry; sivasankar case lat­est updation

You may also like this video;