സ്വര്‍ണക്കടത്ത്; എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Web Desk

കൊച്ചി

Posted on October 28, 2020, 10:34 am

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ മുന്‍കൂര്‍  ജാമ്യാപേക്ഷകള്‍ തള്ളി. ഹെെക്കോടതിയാണ് ശിവശങ്കറിന്റെ ജാമ്യപേക്ഷകള്‍ തള്ളിയത്. എന്‍ഫോഴ്സ്മെന്റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളാണ് തള്ളിയത്.  ശിവശങ്കര്‍ നിലവില്‍ തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയില്‍  ആയുര്‍വേദ ചികിത്സയിലാണ്.

സ്വര്‍ണക്കടത്തിനായി നടത്തിയ ഗൂഢാലോചനയില്‍ ശിവങ്കറിന് പങ്കുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് വാദം. മുന്‍കൂര്‍ ജാമ്യ പര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ മാനസികമായ പീഡനമാണ് തനിക്ക് നേരെ അന്വേഷണത്തിന്റെ പേരില്‍ നടക്കുന്നതെന്നാണ് ശിവശങ്കറിന്റെ വാദം.

.
Eng­lish sum­ma­ry: M Sivasankar’s antic­i­pa­to­ry bail plea rejected
You may also like this video: