Web Desk

കൊച്ചി

October 29, 2020, 11:14 am

സ്വര്‍ണക്കടത്ത്; എം ശിവശങ്കറിനെ ഏഴ് ദിവസത്തെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു

Janayugom Online

എം ശിവശങ്കറിനെ ഏഴ് ദിവസത്തെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു. രണ്ടാഴ്ച്ച കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രറ്റിന്റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല. അടുത്ത ബുധനാഴ്ച ഉച്ചയ്ക്ക് 11 മണിവരെയാണ് കസ്റ്റഡി കാലാവധി.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍.

തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് കര്‍ശന ഉപാധികളോട് കൂടിയാണ് കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ചോദ്യം ചെയ്താല്‍ വിശ്രമം അനുവദിക്കണം. ശിവശങ്കറിന് ആയുര്‍വേദ ചികിത്സ ഉറപ്പാക്കണം. അടുത്ത ബന്ധുക്കളെയും അഭിഭാഷകനെയും കാണാന്‍ അനുവദിക്കണമെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. 

updat­ing.….….…