സ്വര്‍ണക്കടത്ത്; എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു

Web Desk

തിരുവനന്തപുരം

Posted on October 28, 2020, 11:01 am

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് കസ്റ്റഡിയിലെടുത്തു. ശിവശങ്കര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം വഞ്ചിയൂരിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിയാണ്  ഇ ഡി കസ്റ്റഡയിലെടുത്തത്. തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷകള്‍ ഹെെക്കോടതി തള്ളിയിരുന്നു.   ഇതിന് തൊട്ടുപിന്നാലെയാണ് ഇഡിയുടെ നടപടി. കസ്റ്റഡിയിലെടുത്ത ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് കൊച്ചിയിലേക്ക് കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

സ്വര്‍ണക്കടത്തിനായി നടത്തിയ ഗൂഢാലോചനയില്‍ ശിവങ്കറിന് പങ്കുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് വാദം. മുന്‍കൂര്‍ ജാമ്യ പര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ മാനസികമായ പീഡനമാണ് തനിക്ക് നേരെ അന്വേഷണത്തിന്റെ പേരില്‍ നടക്കുന്നതെന്നാണ് ശിവശങ്കറിന്റെ വാദം.

സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം ജസ്റ്റിസ് അശോക് മേനോന്‍ അംഗീകരിക്കുകയായിരുന്നു

 

Updat­ing.….….….….

Eng­lish sum­ma­ry: sivasanker tak­en to enforce­ment custody

You may also like this video: