October 6, 2022 Thursday

Related news

August 3, 2022
July 10, 2022
June 26, 2022
June 3, 2022
November 5, 2021
July 2, 2021
May 19, 2021
March 19, 2021
March 5, 2021
February 8, 2021

ബംഗാൾ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ശിവസേന

Janayugom Webdesk
മുംബൈ
May 19, 2021 9:27 pm

പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ മോഹങ്ങൾ പൊലിഞ്ഞ ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന് കൂട്ടുനിന്ന് സംസ്ഥാനത്ത് അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ ജഗ്ദീപ് ധാക്കറെ അടിയന്തരമായി തിരിച്ചുവിളിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. പാര്‍ട്ടി മുഖപത്രമായ സാംന എഡിറ്റോറിയലിലാണ് സേന ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

ബംഗാളില്‍ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഗവര്‍ണറെ അടിയന്തരമായി തിരിച്ചുവിളിക്കണം. സാംന എഡിറ്റോറിയലില്‍ പറയുന്നു. നാരദ സ്റ്റിങ് ഓപ്പറേഷന്റെ പേരില്‍ നാല് തൃണമൂല്‍ നേതാക്കളെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും സാംനയിൽ ആരോപിക്കുന്നു. ഒളിക്യാമറയില്‍ കുടുങ്ങിയ മറ്റുരണ്ടുപേരെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്? അവരിപ്പോള്‍ ബിജെപിയുടെ കൂടെ ആയതുകൊണ്ടാണോ? ബിജെപിയില്‍ ചേര്‍ന്ന് മമത ബാനര്‍ജിക്കെതിരെ മത്സരിച്ചാല്‍ അവര്‍ വിശുദ്ധരാവുമോ എന്നും ശിവസേന ചോദിക്കുന്നു.

Eng­lish Sum­ma­ry : Shiv­ase­na demands to call of Ben­gal governor

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.