ഷെൽട്ടർ ഹോമിന് തീയിട്ട സംഭവത്തിൽ ആറ് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിൽ. ശനിയാഴ്ച വൈകുന്നേരമാണ് മൂന്നൂറിലേറെ പേര് താമസിക്കുന്ന ദില്ലി കശ്മീരീഗേറ്റിലെ മൂന്ന് ഷെൽട്ടർ ഹോമുകൾക്ക് തീപീടിച്ചത്.
കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടിയേറ്റ തൊഴിലാളികളെ ഷെൽട്ടർഹോമിൽ പാർപ്പിക്കേണ്ടിവന്നു. ഇവരും ഷെൽട്ടർഹോമിലെ ജീവനക്കാരും തമ്മിൽ ഭക്ഷണത്തെ ചൊല്ലി തർക്കമുണ്ടാകുകയും സംഘര്‍ഷത്തിനിടെ നാല് തൊഴിലാളികള്‍ നദിയില്‍ ചാടുകയും ചെയ്തിരുന്നു.
ഇതിലൊരാള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഇയാളുടെ മരണത്തിനുത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. ഇതിന് ശേഷമാണ് ഷെൽട്ടർ ഹോമിന് തീയിട്ടത്. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
English Summary: Six arrest for fire in shelter home in Delhi
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.