April 1, 2023 Saturday

Related news

April 1, 2023
March 31, 2023
March 31, 2023
March 30, 2023
March 30, 2023
March 30, 2023
March 30, 2023
March 28, 2023
March 27, 2023
March 26, 2023

കറിയിൽ മീനിന്റെ വലുപ്പം കുറഞ്ഞു, ഹോട്ടൽ ജീവനക്കാരനെ മർദിച്ചു: കോട്ടയത്ത് ആറുപേർ പിടിയിൽ

Janayugom Webdesk
കോട്ടയം
February 2, 2023 9:33 am

കോട്ടയം പൊൻകുന്നത്ത് കറിയിൽ മീനിന്റെ വലുപ്പം കുറഞ്ഞെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ ആറുപേർ പിടിയിൽ. കൊല്ലം നെടുമൺ കടുക്കോട് കുരുണ്ടിവിള പ്രതീഷ് മോഹൻദാസ് (35), നെടുപന സ്വദേശികളായ കളക്കൽ കിഴക്കേതിൽ എസ്. സഞ്ജു (23), മനു ഭവനിൽ മഹേഷ് ലാൽ (24), ശ്രീരാഗം അഭിഷേക് (23), നല്ലിള മാവിള അഭയ് രാജ് (23), നല്ലിള അതുൽമന്ദിരം അമൽ ജെ കുമാർ (23) എന്നിവരാണ് പിടിയിലായത്.

ഇളങ്ങുളം ഭാഗത്തെ ഹോട്ടലിലെ ജീവനക്കാരനായ മധു കുമാറിനെയാണ് ആക്രമിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ശേഷം വീണ്ടും എത്തി മർദിക്കുകയും കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: six arrest­ed in the case of beat­ing hotel employ­ee in kottayam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.