മലപ്പുറത്ത് ഒമ്പത് വർഷത്തിനിടെ ഒരു വീട്ടിൽ മരിച്ചത് ആറ് കുഞ്ഞുങ്ങൾ, മൃതദേഹങ്ങൾ സംസ്കരിച്ചത് പോസ്റ്റ്മോർട്ടം നടത്താതെ; മരണത്തിൽ ദുരൂഹത

Web Desk

മലപ്പുറം

Posted on February 18, 2020, 1:37 pm

മലപ്പുറം തിരൂരിൽ ഒമ്പത് വർഷത്തിനിടെ ഒരു വീട്ടിലെ ആറ് കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. തറമ്മൽ റഫീഖ്-സബ്ന ദമ്പതികളുടെ മക്കളാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ആറാമത്തെ കുട്ടി മരിച്ചത്. 93 ദിവസമായിരുന്നു പ്രായം.

നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ഒരു വയസിന് താഴെയുള്ളപ്പോഴാണ് അഞ്ച് കുട്ടികളുടെയും മരണം സംഭവിച്ചത്. അതേസമയം പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹങ്ങളൊക്കെ സംസ്കരിച്ചത്. മരണകാരണം അപസ്മാരമാണെന്നാണ് മാതാപിതാക്കളുടെ വാദം. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.

Eng­lish SUMMARY; Six chil­dren’s died under Mys­te­ri­ous sit­u­a­tion

YOU MAY ALSO LIKE THIS VIDEO