മലപ്പുറം തിരൂരിൽ ഒമ്പത് വർഷത്തിനിടെ ഒരു വീട്ടിലെ ആറ് കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് മരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെത്ത് പോസ്റ്റ് മോർട്ടം ചെയ്യുമെന്ന് മലപ്പുറം എസ്പി യു അബ്ദുള്‍ കരീം പറഞ്ഞു. ഇന്നല്ലെങ്കിൽ നാളെ തന്നെ പോസ്റ്റ്മോർട്ടം നടത്തും. ഇന്നുതന്നെ നടത്താനാണ് സാധ്യതയെന്നും എസ് പി പറഞ്ഞു. ബന്ധുവിൽ ഒരാളാണ് പൊലീസിൽ പരാതി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. 93 ദിവസം പ്രായമായ കുഞ്ഞാണ് ഇന്ന് മരിച്ചത്. രക്ഷിതാക്കള്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി ബന്ധുക്കൾ രംഗത്തെത്തി. ആദ്യത്തെ കുട്ടികള്‍ മരിച്ചപ്പോള്‍ പലവിധ പരിശോധനയും നടന്നിരുന്നു. മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നു. ദുരൂഹമായി ഒന്നും കണ്ടെത്തിയില്ലെന്നും പിതാവിന്റെ സഹോദരി പറഞ്ഞു. പൊലീസ് അന്വേഷണം നടത്തട്ടെ. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ തീരട്ടെയെന്നും അവർ പ്രതികരിച്ചു. നേരത്തെ നാലര വയസുള്ള കുട്ടി നേരത്തെ വിളിക്കണം എന്നു പറഞ്ഞ് ഉറങ്ങാൻ കിടന്നതാണ്. പെട്ടെന്നു മരിക്കുകയായിരുന്നു. ഇടയ്ക്കെല്ലാം ഫിറ്റ്സ് പോലെ വരും. അല്ലാതെ ഒരു കുഴപ്പവുമില്ലാത്ത കുട്ടികളാണ്. എന്തായാലും അന്വേഷിക്കട്ടെയന്ന് അവർ പ്രതികരിച്ചു.
തറമ്മൽ റഫീഖ്-സബ്ന ദമ്പതികളുടെ മക്കളായ നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ഒരു വയസിന് താഴെയുള്ളപ്പോഴാണ് അഞ്ച് കുട്ടികളുടെയും മരണം സംഭവിച്ചത്. കുട്ടികൾ മരിച്ചത് അപസ്മാരം മൂലമാണെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്. രോഗം കണ്ടതോടെ തിരൂരിൽ ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നതായി അവർ സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് അറിയുന്നതെന്ന് എസ്പി പറഞ്ഞു.
English Summary; Six children’s died under Mysterious situation followup
YOU MAY ALSO LIKE THIS VIDEO