March 28, 2023 Tuesday

മിൽവാക്കി ബിയർ നിർമാണശാലയിൽ വെടിവെപ്പ്; ആറ് മരണം

പി പി ചെറിയാൻ
മിൽവാക്കി(വിസ്കോൺസിൻ)
February 27, 2020 5:26 pm

മിൽവാക്കി ബിയർ നിർമാണശാലയിലുണ്ടായ വെടിവെപ്പിൽ അക്രമി ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച ഉച്ചക്കുശേഷമായിരുന്നു സംഭവം. കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരനാണ് സഹപ്രവർത്തകർക്ക് നേരെ അക്രമം നടത്തിയത്.

മിൽവാക്കി 4000 W സ്റ്റേറ്റ് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ബിയർ ഉല്പാദന പ്ലാന്റിനകത്തായിരുന്നു വെടിവെപ്പുണ്ടായതെന്ന് മിൽവാക്കി പോലീസ് പറഞ്ഞു. 600 ലധികം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. നിരവധി കെട്ടിടങ്ങൾ ഉള്ള പ്ലാന്റിൽ പ്രവേശിച്ച അക്രമി സൈലെൻസർ ഉപയോഗിച്ചുള്ള തോക്കാണ് വെടിവെക്കാൻ ഉപയോഗിച്ചത്. പ്ലാന്റിലെ ശുചിമുറിയിൽ ഒളിച്ചിരുന്ന ഒരു ജീവനക്കാരനാണ് വിവരം പുറത്തറിയിച്ചത്. സംഭവത്തോടെ പ്ലാന്റിന്റെ പ്രവർത്തനം പൂർണമായും നിലച്ചിരികുകയാണ്. സമീപത്തുള്ള സ്കൂളും അടച്ചുപൂട്ടി.

പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ ആരംഭിച്ചു. സംഭവത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിച്ചു. മിൽവാക്കി സിറ്റിയെ സംബന്ധിച്ചു അതിദുഃഖകരമായ ദിവസമാണെന്ന് മേയർ ടോം ബററ്റും പറഞ്ഞു. 2004 നു ശേഷം വിസ്കോൺസിൻ ഉണ്ടാകുന്ന കൂട്ട വെടിവെപ്പാണിതെന്ന് ലെഫ്റ്റ. ഗവർണ്ണർ മണ്ടേല ബാർനെസ് പറഞ്ഞു. ഇത്തരത്തിലുള്ള ഷൂട്ടിംഗ് ഒഴിവാക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry; six dead in Mil­wau­kee shoot­ing at beer company

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.